ഹ്യൂസ്റ്റന്‍: 40ല്‍പരം വര്‍ഷങ്ങളായി ഹ്യൂസ്റ്റനില്‍ അധിവസിക്കുന്ന മുതിര്‍ന്ന മലയാളി വീട്ടമ്മ, മേരി ജോസഫ് തേയിലക്കാട്ടാണ് കവര്‍ച്ചക്കിരയായത്. നവമ്പര്‍ 3-ാംതീയതി ഞായറാഴ്ച ഉച്ചയോടെ േമരിയുടെ വീടിന്റെ ഡ്രൈവ് വെയില് വെച്ചാണ് ആക്രമണം അരങ്ങേറിയത്. മേരി കാറിലേക്ക് കയറാനായി പോകുന്ന അവസരത്തില്‍ തെരുവിലൂടെ നടന്നുനീങ്ങിയ രണ്ടു ചെറുപ്പക്കാര്‍ തിരിഞ്ഞുവന്ന് എന്തോ ചോദിക്കാനെന്ന ഭാവത്തില്‍ മേരിയോട് അടുത്ത് പെട്ടെന്ന് അക്രമാസക്തമായി തറയിലേക്ക് തോക്കു ചൂണ്ടുകയും ബാഗ് തട്ടിപ്പറിച്ച് മേരിയെ പിറകോട്ട് പിടിച്ചു തള്ളി വീഴ്ത്തുകയും പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കയറി അക്രമികള്‍ രക്ഷപ്പെടുകയും ചെയ്തു.
ഭയചകിതയായ മേരിക്ക് പരിക്കുകളൊന്നും പറ്റിയില്ലെങ്കിലും ബാഗും ബാഗിലെ പണവും ക്രെഡിറ്റ് കാര്‍ഡുകളും ഡ്രൈവേര്‍സ് ലൈസന്‍സുമൊക്കെ നഷ്ടമായി. നാട്ടില്‍ രാമപുരം-കൊഴുവനാല്‍ സ്വദേശികളാണ് മേരി ജോസഫ് തേയിലക്കാട്ടും ഭര്‍ത്താവായ ജോസഫ് തേയിലക്കാട്ടും. പോലീസില്‍ വിവരമറിയിച്ചെങ്കിലും അവരെത്താന്‍ ഒരു മണിക്കൂറിലധികം സമയമെടുത്തു. അയല്‍വാസികളും സുഹൃത്തുക്കളും ഈ സംഭവത്തില്‍ ഉല്‍ക്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി. ഈ ഹൗസിംഗ് കോംപ്ലക്സില്‍ കൂടുതല്‍ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സമീപവാസികള്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. പ്രായമായ സീനിയര്‍ സിറ്റിസണ്‍സിനെ അക്രമിക്കുന്നതും അവരെ കവര്‍ച്ച ചെയ്യുന്നതും ഇവിടങ്ങളില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
Comments