ഷിക്കാഗോ: തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയുടെ അനുജനും രാജവംശത്തിന്റെ ഇപ്പോഴത്തെ മുതിര്‍ന്ന അംഗവുമായ ശ്രീപത്മനാഭ ദാസന്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്‌ഡവര്‍മ്മ മഹാരാജാവിന്റെ വേര്‍പാടില്‍ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി. രാജഭരണത്തിനും സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളും ജനാധിപത്യത്തിലേക്കുള്ള പരിവര്‍ത്തനങ്ങളും ഉള്‍ക്കൊണ്ട വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് പ്രസിഡന്റ് ടി.എന്‍. നായര്‍ പറഞ്ഞു. വിയോജിപ്പിന്റെ പേരില്‍ കാലുഷ്യം കാട്ടാതെയും നല്ലതിനെ സ്വാംശീകരിച്ചും തിരുവിതാംകൂര്‍ കൊട്ടാരത്തിന്റെ കുലീനതയും ഔന്നത്യവും ലാളിത്യവും അവസാനശ്വാസംവരെ കൂടെ കൊണ്ടുനടന്ന കര്‍മ്മധീരനായിരുന്നു ഉത്രാടം തിരുനാളെന്ന് ട്രിസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ശശിധരന്‍ നായര്‍ അനുസ്‌മരിച്ചു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.
Comments