ഷിക്കാഗോ : അത്ഭുത പ്രവര്‍ത്തകനും ആദ്യത്തെ രക്തസാക്ഷിയുമായ വി. എസ്തപ്പനോസിന്റെ തിരുനാള്‍ ഷിക്കാഗോ സെന്റ് മേരീസില്‍ ഡിസബര്‍ 29 ഞായറാഴ്ച ഭക്തിപൂര്‍വ്വം കൊണ്ടാടുന്നു. ഫാ. എബ്രഹാം മുത്തോലത്തിന്റെ മഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന തിരുനാളിന് ഫാ. സിജു മുടക്കോടില്‍ സന്ദേശം നല്‍കും. ലദീഞ്ഞ്, പാട്ടുകുര്‍ബാന, തിരുസ്വരൂപം വണങ്ങുതിനും, നേര്ച്ചകാഴ്ചകള് സമര്‍പ്പിക്കുന്നതിനും, കല്ലുംതൂവാല, അടിമവെയ്ക്കല്‍ എന്നി സൗകര്യങ്ങള്‍ തിരുനാളിനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.
ഉഴവൂര്‍ കുറുമുള്ളൂര്‍ ഇടവകാംഗങ്ങളാണ് തിരുനാളിന്ന്റെ പ്രസുദേന്തിമാര്‍ . തിരുനാളിനെ തുടര്‍ന്ന് സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. ഗ്രഹാതുരുത്വം തുളുമ്പു തിരുനാളിലേക്ക് എല്ലാ ഇടവകാംഗങ്ങളേയും പള്ളികമ്മറ്റിയോടൊപ്പം പ്രസുദേന്തിമാരും ക്ഷണിച്ചിട്ടുണ്ട്.
Comments