ന്യൂയോര്‍ക്ക്: ആഗോള കത്തോലിക്കാ സഭയില്‍ അല്മായര്ക്കുള്ള ഉന്നത അംഗീകാരമായ ഷെവലിയര്‍ പദവി ലഭിച്ച സീറോ മലബാര്‍ സഭ അല്മായ കമ്മീഷന് സെക്രട്ടറി ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ അമേരിക്കയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്കുന്നു. ജനുവരി 17 വെള്ളിയാഴ്ച വൈകുന്നേരം 8ന് ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ ചേരുന്ന സമ്മേളനത്തില്‍ വിവിധ മത സാസ്കാരിക സംഘടനാ പ്രതിനിധികള്‍ ആശംസകള്‍ നേരും. ജോസ് കാനാട്ട്, ജിന്‍സ് മോന് സക്കറിയ, ജോര്‍ജ് കൊട്ടാരം, ഷോളി കുമ്പിളുവേലി, ബാബു മുകളേല്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും.
ജനുവരി 19 ഞായറാഴ്ച വൈകുന്നേരം 4ന് മിനിസോട്ട റിച്ച്ഫീല്ഡിലുള്ള സെന്റ് റിച്ചാര്‍ഡ്സ് ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് അല്മായസ്വീകരണസമ്മേളനവും നടക്കും. മിഷന് ഡയറക്ടര്‍ ഫാ.ജോര്‍ജ്ജ് തൂങ്കുഴി, ട്രസ്റ്റിമാരായ സിബി പാങ്ങോട്ടില്‍, സിജോ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കും. ജനുവരി 26ന് ഫിലഡല്ഫിയയില് ചേരുന്ന അല്മായ നേതൃസമ്മേളനം ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും.
Comments