ഡബ്ലിന്‍ യാക്കോബായ സഭയുടെ വി. കുര്‍ബ്ബാന ലെറ്റര്‍കെന്നിയില്‍
Text Size
Story Dated: Friday, January 24, 2014 05:17 hrs UTC
ലെറ്റര്‍കെന്നി: അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി സഭയുടെ പാത്രിയാര്‍ക്കല്‍ വികാരിയായ കുരിയാക്കോസ് മോര് യൗസേബിയോസ് തിരുമേനിയുടെ കല്‍പ്പന അനുസരിച്ച് ലെറ്റര്‍കെന്നിയില്‍ വി. കുര്‍ബ്ബാന ആരംഭിക്കുന്നു. ഫാ. ജോബി സ്കറിയ ആയിരിക്കും വി. കുര്‍ബാന അര്‍പ്പിക്കുക.
ജനവരി ഇരുപത്തിയഞ്ചാം തീയതിയാണ് ലെറ്റര്‍കെന്നിയില്‍ ആദ്യ കുര്‍ബ്ബാന അര്‍പ്പിക്കുന്നതെന്ന് മേഖലാ സെക്രട്ടറി ബിജു പാറെക്കാട്ടില്‍ അറിയിച്ചു. അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി ഓര്‍ത്തൊഡോക്സ് സഭയുടെ പതിനൊന്നാമത്തെ ആരാധനാലയമാണ് ലെറ്റര്‍കെന്നിയില്‍ ആരംഭിക്കുന്നത്.
ലെറ്റര്‍കെന്നിയിലുള്ള സെന്റ് യൂനന്‍സ് കത്തീഡ്രലില്‍ വച്ചായിരിക്കും കുര്‍ബ്ബാന.
Comments