ഷിക്കാഗോ: വരുണ്‍ നായര്‍ക്ക് അക്കാഡമിക് എക്സലന്‍സ് അവാര്‍ഡ് ലഭിച്ചു. പപ്പാവ മിഡില്‍ സ്കൂളില്‍ നിന്നും ഉയര്‍ന്ന ഗ്രേഡ് വാങ്ങി അക്കാഡമിക് എക്സലന്‍സ് അവാര്‍ഡ് കരസ്ഥമാക്കിയ വരുണ്‍ സ്കൂള്‍ ഡിസ്ട്രിക്ട് 62-ലെ എട്ടാം ക്ലാസില്‍ നിന്നും ഈ അവാര്‍ഡിന് അര്‍ഹനായ ഏക വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയാണ് വരുണ്‍ ഈ അവാര്‍ഡിന് അര്‍ഹനായത്. കൂടാതെ നാഷണല്‍ ജൂണിയര്‍ ഹോണര്‍ സൊസൈറ്റി മെമ്പറായും വരുണിനെ തെരഞ്ഞെടുത്തു. ഈയര്‍ ബുക്ക് ക്ലബ്, സിംഫണി ഓക്കസ്ട്ര, വോളിബോള്‍ ടീം, സ്റ്റുഡന്റ് കൗണ്‍സില്‍ മെമ്പര്‍, യംഗ് എന്റര്‍പ്രണര്‍ അക്കാഡമി, ട്യൂട്ടറിംഗ് പ്രോഗ്രാം എന്നിവയിലും വരുണ്‍ ഭാഗഭാക്കാണ്. സ്കൂള്‍ ഡിസ്ട്രിക്ട് 62 ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ ബോര്‍ഡ് പ്രസിഡന്റ് ബ്രണ്ട മര്‍ഫി അവാര്‍ഡ് നല്കി വരുണിനെ ആദരിച്ചു. കൂടാതെ മറ്റ് ബോര്‍ഡ് മെമ്പര്‍മാരും വരുണിനെ അഭിനന്ദിച്ചു. ഡസ്പ്ലെയിന്‍സില്‍ താമസിക്കുന്ന സതീശന് നായരുടേയും വിജി നായരുടേയും മകനാണ് വരുണ്‍. നിതിന്‍ നായര്‍ സഹോദരനാണ്.
Comments