ന്യൂയോര്‍ക്ക്: ജാക്സണ് ഹൈറ്റ്സ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ അമേരിക്കന്‍ മലയാളികളുടെ കുട്ടികളെ മലയാളം പഠിപ്പിക്കുന്നതിനായി ആരംഭിച്ച മലയാളം മധുര പാഠ്യപദ്ധതി കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന് അംഗം സിമി റോസ്ബെല്‍ ജോണ്‍ ജൂലൈ 13-ന് ഞായറാഴ്ച ഉദ്ഘാടനം ചെയ്തു.
നമ്മുടെ ഭാഷയോടുള്ള സ്നേഹവും നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന ഈ സംരംഭം വളരെ അഭിനന്ദനാര്‍ഹമാണെന്നു സിമി റോസ്ബെല്‍ ജോണ്‍ പറഞ്ഞു.
ഇടവക വികാരി റവ. ജോണ്‍ തോമസ് ആലുംമൂട്ടില്‍ അധ്യക്ഷനായിരുന്നു. ഇടവക സ്ഥാപക വികാരി വെരി റവ. ടി.എം. സക്കറിയാ കോര്‍എപ്പിസ്കോപ്പ, വര്‍ഗീസ് കെ. ജോസഫ്, ബിനോയ് മാത്യു, ഗീവര്‍ഗീസ് ജേക്കബ്, ബിജി വര്‍ഗീസ്, അമ്മാള്‍ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
Comments