ടോറന്റോ: മലയാളീ സമാജം ഓഫിസില്‍ കൂടിയ സീനിയര്‍ സിറ്റിസണ്‍സിന്റെ യോഗതില്‍ വച്ചു സീനിയര്‍ സിറ്റിസണ്‍സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്ക എന്ന സംഘടന രൂപീകരിച്ചു 60 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരാണ് സംഘടനയിലെ അംഗങ്ങള്‍ 10 ശതമാനം പ്രായം കുറഞ്ഞവര്‍ക്കും അംഗമാകവുന്നതാണ് .
വിവിധ പ്രവര്‍ത്തന പരിപാടികള്‍ അടുത്തതായി കൂടുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും . ഇതിന്റെ ഭാരവാഹികളായി ഫാദര്‍ ഡാനിയേല്‍ പുല്ലേലില്‍ (പ്രസിഡണ്ട് ) ജി ജോര്‍ജ് (സെക്രട്ടറി), റ്റി ജെ ജേക്കബ് (വൈസ് പ്രസിഡന്റ്) സാബു ചാക്കോ ( ജോ. സെക്രട്ടറി), ജിജോ സ്റീഫന് (പിആര്‍ ഒ) കോശി കെ മാത്യു ,പീ സി തോമസ് (കമ്മിറ്റി മെംബേര്‍സ്) എന്നിവരെ തിരഞ്ഞെടുത്തു .
ഹുസ്റ്റന്‍, ന്യൂയോര്‍ക്ക്, എട്മണ്ടന് എന്നിവിടങ്ങളില്‍ സംഘടന തുടങ്ങുന്നതിനു താത്പര്യം ഉള്ളവര്‍ കോണ്ടാക്റ്റ് ചെയ്തതായി യോഗത്തില്‍ അറിയിച്ചു. ഈ സംഘടന കാലഘട്ടത്തിന്റെ ആവശ്യമാണെന്നു സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു സംഘടനയുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ keralasenior@gmail.com എന്ന ഇ മെയിലില്‍ ബന്ധപ്പെടേണ്ടാതാണ്
Comments