ലോസ്ആഞ്ചലസ്: സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തിലും സമീപ ഇടവകകളുടെ സഹകരണത്തിലും എല്ലാവര്‍ഷവും നടത്തിവരാറുള്ള പ്രസിദ്ധമായ `മിറക്കിള്‍സ് ഓഫ് ക്രിസ്തുമസ്' ഈവര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി ലോസ്ആഞ്ചലസ് ബെന്‍ ഫ്ളവര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ഡിസംബര്‍ 22-ന് വൈകുന്നേരം 4 മണി മുതല്‍ നടത്തുന്നതാണ്. ഇടവക വികാരി ഫാ. യോഹന്നാന് പണിക്കര്‍, യുവജന പ്രസ്ഥാനം വെസ്റ്റേണ്‍ റീജിയന് കോര്‍ഡിനേറ്റര്‍ ഡീക്കന്‍ സാജു വര്‍ഗീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ക്രിസ്തുമസിന്റെ ആത്മീയ നിറവില്‍ നടത്തപ്പെടുന്ന ഈ പരിപാടിയില്‍ ഗാനങ്ങള്‍, ഡാന്‍സുകള്‍, സ്കിറ്റുകള്‍, മ്യൂസിക്കല്‍ ഫ്യൂഷന്‍, ഇടവകാംഗങ്ങളുടെ കരോള്‍ ഗാനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ലോസ്ആഞ്ചലസ് ഓര്‍ത്തഡോക്സ് സിറിയന്‍ ഇടവക വികാരി വെരി റവ.ഫാ. ഇറ്റാര്‍സി ജോസഫ് ക്രിസ്തുമസ് സന്ദേശം നല്‍കും. ഫാ. തോമസ് മുളവനാല്‍, ഫാ. അബ്രോസ് കടമ്പുകാട് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. പരിപാടികളുടെ വിജയത്തിനായി ഏവരേയും സഹകരണം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മറിയാമ്മ അലക്സാണ്ടര്‍ അഭ്യര്‍ത്ഥിച്ചു.
Comments