ജോസ് മാളേയ്ക്കല്‍
ഫിലാഡല്‍ഫിയ: സെ. ജോണ്‍ ന്യൂമാന്‍ ക്നാനായ കാത്തലിക് മിഷനിലെ കെ. സി. വൈ. എല്‍ യുവജനസംഘടനയുടെ നേതൃത്വത്തില്‍ വീടുകള്‍ കയറിയിറങ്ങിയുള്ള ഈ വര്‍ഷത്തെ ക്രിസ്മസ് കരോള്‍ സര്‍വീസ് വളരെ ഭംഗിയായി നടന്നു. മിഷന് ഡയറക്ടര്‍ റവ. ഡോ. മാത്യു മണക്കാട്ട്, ട്രസ്റ്റിമാരായ ജോസഫ് മാണി (സണ്ണി പാറയ്ക്കല്‍), ക്ലമന്റ് പതിയില്‍ എന്നിവരും മിഷന് കൗണ്‍സില്‍ അംഗങ്ങളും യുവാക്കളുടെ കരോള്‍ പ്രോല്‍സാഹിപ്പിക്കാന്‍ കൂട്ടത്തിലുണ്ടായിരുന്നു. 50 ല്‍ പരം കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന ക്നാനായ മിഷന്റെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്ലാഘനീയമാണ്. മണക്കാട്ട് അച്ചന് മിഷന് ഡയറക്ടറായി ചാര്‍ജെടുത്തതുമുതല്‍ ഫിലാഡല്‍ഫിയ ക്നാനായ മിഷന് വലിയൊരു ആത്മീയ ഉണര്‍വ് കൈവന്നിട്ടുണ്ട്. സെ. ആല്‍ബര്‍ട്ട് പള്ളിയില്‍ എല്ലാ ഞായറാഴ്ച്ചകളിലും വൈകുന്നേരം മൂന്നുമണിമുതല്‍ കുട്ടികള്‍ക്ക് മതപഠനക്ലാസുകളും, തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും, അംഗങ്ങള്‍ക്ക് പരസ്പരം പരിചയപ്പെടുന്നതിനും, കൂട്ടായ്മ വര്‍ദ്ധിപ്പിക്കുന്നതിനും ഉദ്ദേശിച്ചുള്ള സോഷ്യല്‍ അവറും ക്രമീകരിച്ചിട്ടുണ്ട്.
Comments