എസ്.ബി അലുംമ്നി ഒക്ടോബര്‍ 17-ന് മാര്‍ ജോയി ആലപ്പാട്ടിന് സ്വീകരണം നല്കുന്നു
Text Size
ജോയിച്ചന്‍ പുതുക്കുളം
joychen45@hotmail.com
Story Dated: Wednesday, October 08, 2014 01:51 hrs UTC
മാര്‍ ജോയി ആലപ്പാട്ട് പിതാവിന്റെ പുതിയ സ്ഥാനലബ്ദയിലുള്ള സന്തോഷവും സ്നേഹാദരവുകളും അദ്ദേഹവുമായി പങ്കുവെയ്ക്കുന്നതിനും, പ്രകടിപ്പിക്കുന്നതിനുമായി ക്രമീകരിച്ചിരിക്കുന്ന സ്വീകരണ സമ്മേളനം വിജയിപ്പിക്കുന്നതിന് ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും അവരുടെ കുടുംബാംഗങ്ങളേയും മറ്റ് അഭ്യുദയകാംക്ഷികളേയും പ്രസിഡന്റ് ചെറിയാന് മാടപ്പാട്ടും മറ്റ് ഭാരവാഹികളും ക്ഷണിക്കുന്നു.
പൊതുസമ്മേളനവും വൈവിദ്യമാര്‍ന്ന കലാപരിപാടികളും സ്നേഹവിരുന്നും ക്രമീകരിക്കും. സ്വീകരരണത്തിനുവേണ്ട ക്രമീകരണങ്ങള്‍ക്ക് ജിജി മാടപ്പാട്ട്, ആന്റണി ഫ്രാന്‍സീസ്, ജോജോ വെങ്ങാന്തറ, ഷിബു അഗസ്റ്റിന്, ജയിംസ് ഓലിക്കര, ബിജി കൊല്ലാപുരം, മോനിച്ചന് നടയ്ക്കപ്പാടം, ബോബന് കളത്തില്‍, സണ്ണി വള്ളിക്കളം, ഷീബാ ഫ്രാന്‍സീസ്, റെറ്റി കൊല്ലാപുരം, സജി വര്‍ഗീസ് എന്നിവര്‍ നേതൃത്വം കൊടുക്കും. പി.ആര്.ഒ ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണിത്.
Comments