വെസ്റ്റിന്‍ഡീസിനെതിരായ ഏക ട്വന്റി-20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. സ്പിന്നര്‍ അക്ഷര്‍ പട്ടേലിനെ ഏകദിന പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങള്‍ക്കും ട്വന്റി-20 ടീമിലും സെലക്ഷന് കമ്മിറ്റി ഉള്‍പ്പെടുത്തി.
ഏകദിന ടീമില്‍ മറ്റ് മാറ്റങ്ങളില്ല. സഞ്ജുവിനും അക്ഷറിനും പുറമേ മനീഷ് പാണ്ഡെയും സ്പിന്നര്‍ കരണ്‍ ശര്‍മയും ട്വന്റി-20 ടീമില്‍ സ്ഥാനം നേടി. എം.എസ്.ധോണി ക്യാപ്റ്റനായ 14 അംഗ ടീമിനെയാണ് ട്വന്റി-20ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 22ന് കട്ടക്കിലാണ് മത്സരം.
Comments