'ഒരേ ഒരു ഒ.എന്‍.വി'; ഡാളസില്‍ കേരളാ അസോസിയേഷന്റെ കലാവിരുന്ന് ഒക്ടോബര്‍ 26 ന്
Text Size
ജോസഫ് മാര്ട്ടിന് വിലങ്ങോലില്‍
martinjoseph75@gmail.com
Story Dated: Saturday, October 18, 2014 11:45 hrs UTC
ഡാളസ്: മലയാളത്തിന്റെ അഭിമാനമായ പദ്മവിഭൂഷണ് ഒ.എന്‍.വി കുറുപ്പിന്റെ സാഹിത്യസപര്യയ്ക്കു മുന്നില്‍ കേരള അസോസിയേഷന് ഓഫ് ഡാളസ് പ്രണാമം അര്‍പ്പിക്കുന്നു. സാഹിത്യ, സംഗീത, നൃത്തസായാഹ്നമൊരുക്കിയാണ് മലയാളത്തിന്റെ പ്രിയ കവിയെ ഡാളസില്‍ ആദരിക്കുന്നത്.
ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററില്‍ (3821 ബ്രോഡ്വേ , ഗാര്‍ലാന്‍ഡ്) ഒക്ടോബര്‍ 26 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരക്കാണ് പരിപാടി. ഒ.എന്‍.വി സിനിമാ നാടക ഗാനങ്ങള്‍, ഒ.എന്‍.വി കവിതകള്‍, ഒ.എന്‍.വി ഗാനങ്ങളുടെ നൃത്താവിഷ്കരണം, എന്നിവ ചടങ്ങിനെ ധന്യമാക്കും.
ഡോ.എം.വി.പിള്ള, ഏബ്രഹാം തെക്കേമുറി എന്നിവര്‍ ചടങ്ങില്‍ പ്രഭാഷണങ്ങള്‍ നടത്തും.
കേരളാ അസോസിയേഷന് ആരംഭിക്കുന്ന പുതിയ ഡിജിറ്റല്‍ ലൈബ്രറിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് ബാബു മാത്യു (214 293 8851), സെക്രട്ടറി റോയ് കൊടുവത്ത് (972 569 7165) എന്നിവരുമായി ബന്ധപ്പെടുക.
Comments