ഡാലസ് : മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക, യൂറോപ്പ് കാനഡ ഭദ്രാനത്തിന്റെ പുതിയ ട്രസ്റ്റി ആയി വിശ്വസ്തതയുടെ പര്യായമായ ശ്രീ. ഫിലിപ്പ് തോമസ് സി.പി.എ. ചുമതല ഏറ്റെടുത്തു.
ഡാലസ് കൗണ്ടിയില്‍ 24 ലില്‍ പരം വര്‍ഷം റവന്യൂ ഓഡിറ്ററായി ആയി സേവനം അനുഷ്ഠിക്കുകയും, 2004 ലില്‍ ഫൈനാഷ്യല്‍ ഓഫീസര്‍ ആയി വിരമിക്കുകയും ചെയ്ത ഫിലിപ്പിന് വിശ്വസ്ത സേവനത്തിനു ധാരാളം അംഗീകാരം ലഭിച്ചിട്ടുണ്ട്. തന്റെ തിരക്കിട്ട ഔദ്യോഗിക ജീവിതത്തിനിടയിലും ആത്മീയ കാര്യങ്ങള്‍ക്കു മുന്‍ തൂക്കം നല്‍കിയിരുന്നു. കൗണ്ടിയിലെ ഔദ്യോഗിക ജീവിതത്തിനിടയില്‍ 1986 മുതല്‍ ബ്രൂക്ക്ഹവേണ് കൗണ്ടി കോളേജില്‍ അക്കൗണ്ട് വിഷയത്തില്‍ പാര്‍ട്ട് ടൈം പ്രൊഫസ്സറായും സേവനം അനുഷ്ഠിച്ചു. കൗണ്ടിയിലെ ജോലിയില്‍ നിന്നും വിരമിച്ചതിനു ശേഷം 2005 മുതല്‍ ഫുള്‍ ടൈം പ്രൊഫസ്സര്‍ ആയും സേവനം തുടര്‍ന്ന് വരുന്നു.
കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും സയന്‍സില്‍ ബാച്ചിലര്‍ ബിരുദം നേടിയ ഫിലിപ്പ് തോമസ് ഉപരിപഠനാര്‍ത്ഥം അമേരിക്കയില്‍ എത്തുകയും ഡിട്രോറ്റ് യൂണിവേഴ്സിറ്റിയില്‍നിന്നും ബിസിനെസ്സില്‍ മാസ്റ്റര്‍ ബിരുദം നേടിയെടുക്കുകയും ചെയ്തു.
തുടര്‍ന്ന് ഡാലസ്സിലേക്ക് താമസം മാറുകയും യൂണിവേഴ്സിറ്റി ഓഫ് ടെക്സസില്‍ നിന്നും അക്കൗണ്ടിംഗില്‍ ബിരുദവും, സി.പി.എ യും നേടിയ ഈ പ്രതിഭ ഡാലസ് പ്രവാസി മലയാളികളുടെ സ്നേഹാദരവുകള്‍ പിടിച്ചു പറ്റിയ ഒരു മാന്യദേഹമാണ്.
2014 ജനുവരിയില്‍ അമേരിക്കയിലെ പ്രമുഖ പ്രവാസി മലയാളി സംഘടനയായ ഡാലസ് സൗഹൃദ വേദി മലയാള സമൂഹത്തിനു നല്‍കിയിട്ടുള്ള വിലപ്പെട്ട സേവനങ്ങളെ മാനിച്ചു അദ്ദേഹത്തെ പൊന്നാട അണിയിച്ചു ആദരിച്ചിരുന്നു.
ഡാളസ് ഫാര്‍മേര്‍സ് ബ്രാഞ്ച് മാര്‍ത്തോമാ ഇടവക അംഗമായ ഫിലിപ്പ് തോമസ് തികഞ്ഞ വേദ പുസ്തക ജ്ഞാനിയും, നല്ലൊരു വാഗ്മിയും, മാതൃകാ കുടുംബ ജീവിതം നയിക്കുന്ന ശ്രേഷ്ഠ വ്യക്തിത്വത്തിന്റെ ഉടമയുമാണ്. കോട്ടയം പാമ്പാടി സ്വദേശിയായ ഫിലിപ്പ് തോമസിനു മക്കള്‍ രണ്ടു പേര്, മനോജും മായയും. രണ്ടുപേരും വിവാഹിതരാണ്. ശോശാമ്മ തോമസാണ് ഫിലിപ്പ് തോമസിന്റെ സഹധര്‍മ്മിണി.
Comments