ജയപ്രകാശ് നായര്‍
നിഷ്കളങ്കവും, കരുണാര്‍ദ്രവും നിരഹങ്കാരവുമായ ഭക്തമാനസത്തില്‍ വിടര്‍ന്നു വികസിച്ച്, ആത്മീയവിശുദ്ധിയുടെ ഗാനസൗരഭ്യമായി നമ്മുടെ മനസിലേക്ക് ഒഴുകിയെത്തുന്ന പത്ത് ഗാനസുമങ്ങളുടെ പവിത്രസമാഹാരമാണ് കുന്നപ്പള്ളില്‍ രാജഗോപാല്‍ (ന്യൂയോര്‍ക്ക്) രചിച്ച് സുപ്രസിദ്ധ സംഗീത സംവിധായകന് പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് സംഗീത സംവിധാനം നിര്‍വഹിച്ച ആല്‍ബമാണ് "ആത്മ ദലങ്ങള്‍.സുധീപ് കുമാര്‍ (ജയ ജയ ഗണേശാ- രാഗം നാട്ട) അരുന്ധതി (അഖിലര്ക്കും - രാഗം ആഭേരി), രവി ശങ്കര്‍ (എന്‍ മനസ്സില്‍ ജ്യോതി വിതറി - ഹരി കാംബോജി). കാഞ്ചന ശ്രീറാം (നീ വരൂ കണ്ണാ - രാഗം ശുദ്ധസാവേരി+ ആഭേരി മിക്സ്), വിധു പ്രതാപ് (അല്ലലകറ്റുന്ന ശബരീശാ -രാഗം കല്യാണി) ജി ശ്രീറാം (വേലേന്തി വരുമെന്റെ വേല്‍മുരുകാ - രാഗം ഷണ്മുഖപ്രിയ സരികാ രാജീവ് (അമ്മേ മൂകാംബികേ - രാഗം ഹിന്ദോളം), കല്ലറ ഗോപന് (മംഗളദായ മഹേശ്വര - രാഗം രേവതി) സുജാത (ചക്കുളത്തമ്മേ - രാഗം ഗൗരീ മനോഹരി), ജി. വേണുഗോപാല്‍ (ശരണമേകണേ ശബരി ഗിരീശാ- രാഗം മദ്ധ്യമാവതി) എന്നീ പ്രശസ്ത ഗായകര്‍ കര്‍ണ്ണമധുരമായി ആലപിച്ചിരിക്കുന്നു. ഈ ആല്‍ബം ഉടനെ പുറത്തിറങ്ങുന്നതാണ് . സ്റ്റുഡിയോ - ഓംകാര്‍, പൂജപ്പുര തിരുവനന്തപുരം.
Comments