ഗാര്‍ലന്റ് : കേരള അസ്സോസിയേഷന് ഓഫ് ഡാളസ്സിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 28 ശനിയാഴ്ച വൈകീട്ട് 6.30ന് റോസ്ഹില് സെന്റ് തോമസ് കാത്തലിക്ക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സമ്മേളനത്തില്‍വെച്ച് 2014 ഫൊക്കാന കണ്വന്ഷന് റജിസ്ട്രേഷന് കിക്ക് ഓഫും ഉണ്ടായിരിക്കുമെന്ന് അസ്സോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളും, ഫൊക്കാന റജിസ്ട്രേഷന് കിക്ക് ഓഫും വന്‍വിജയമാക്കുന്നതിന് എല്ലാ മലയാളി സുഹൃത്തുക്കളുടേയും സഹകരണവും, സാന്നിധ്യവും പ്രസിഡന്റ് ചെറിയാന് ചൂരനാട്, സെക്രട്ടറി ബാബു സി. മാത്യൂ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
അസ്സോസിയേഷന് മെമ്പര്‍മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും, ഡിന്നറും ഉണ്ടായിരിക്കുമെന്നു ഭാരവാഹികള്‍ പറഞ്ഞു.
Comments