ഫോര്‍ട്ട് ബെന്‍ഡ് ഡിസ്ട്രിക്റ്റ് കോടതി സ്റ്റേ നീക്കിയതിനെ തുടര്‍ന്ന് മലയാളീ അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ തെരഞ്ഞെടുപ്പ് ജനുവരി 25 ശനിയാഴ്ച നടത്തുവാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. രാവിലെ 10 മുതല്‍ വൈകുന്നേരം 6വരെ സ്റ്റാഫോര്‍ഡിലുള്ള കേരള ഹൗസിലായിരിക്കും(1415 , 77477) പോളിംഗ്.
നേരത്തെ സമര്‍പ്പിച്ച നോമിഷന് പ്രകാരമായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. അനില്‍കുമാര്‍ ആറന്മുള, ബാബു ജോസഫ്, ജെയിംസ് ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി തെരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ നിയന്ത്രിക്കും. ലൈഫ് മെമ്പര്‍മാരുടെ കുടുംബങ്ങളില്‍ ഭാര്യക്കും ഭര്‍ത്താവിനും വോട്ടവകാശം രേഖപ്പെടുത്താവുന്നതാണ്. പേട്രന്‍ മെമ്പര്‍മാരുടെ ഭാര്യക്കും 18 വയസ്സ് പൂര്‍ത്തിയായ മക്കള്‍ക്കും വോട്ടവകാശം ഉണ്ടായിരിക്കുന്നതാണ്. വോട്ടു രേഖപ്പെടുത്തുന്നവര്‍ ഡ്രൈവര്‍ ലൈസന്‍സോ, ഫോട്ടോ പതിപ്പിച്ച മറ്റു ഐഡിയയോ കയ്യില്‍ കരുതേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇലക്ഷന് ഓഫീസര്‍മാരെയോ കമ്മിറ്റി അംഗങ്ങളെയോ ബന്ധപ്പെടെണ്ടതാണ്.
എബ്രഹാം ഈപ്പന്, സെക്രട്ടറി, MAGH
Comments