ഷിക്കാഗോ: ഷിക്കാഗോയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് റെസ്‌പിരേറ്ററി കെയറിന് സംഘടനയുടെ സ്ഥാപക നേതാവുകൂടിയായ സ്‌കറിയാക്കുട്ടി തോമസ് പ്രസിഡന്റായുള്ള പുതിയ എക്‌സിക്യൂട്ടീവ് നിലവില്‍ വന്നു. റവ.ഫാ. ഹാം ജോസഫ് (വൈസ് പ്രസിഡന്റ്), വിജയന്‍ വിന്‍സെന്റ് (സെക്രട്ടറി), മാക്‌സ് ജോയി (ജോയിന്റ് സെക്രട്ടറി), സാം തുണ്ടിയില്‍ (ട്രഷറര്‍), സണ്ണി കൊട്ടുകാപ്പള്ളി (ജോ. ട്രഷറര്‍), ജോമോന്‍ മാത്യു (ഓര്‍ഗനൈസിംഗ് സെക്രട്ടറി) എന്നിവാണ് എക്‌സിക്യൂട്ടീവിലെ ഇതര ഭാരവാഹികള്‍. ജനുവരി 11-ന് നടത്തപ്പെട്ട സംഘടനയുടെ വാര്‍ഷിക കുടുംബ സംഗമത്തില്‍ വെച്ച് പുതിയ എക്‌സിക്യൂട്ടീവ് അടുത്ത രണ്ടു വര്‍ഷത്തെ പ്രവര്‍ത്തങ്ങളുടെ ചുമതല ഏറ്റെടുത്തു.
ടോം കാലായില്‍, ഫിലിപ്പ് സ്റ്റീഫന്‍, ജിനോ തോമസ് എന്നിവര്‍ ഉള്‍പ്പെടുന്ന അഡൈ്വസറി ബോര്‍ഡ്, എഡ്യൂക്കേഷണല്‍ കോര്‍ഡിനേറ്റേഴ്‌സായ റെജിമോന്‍ ജേക്കബ്, സനീഷ് ജോര്‍ജ്, എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി അംഗങ്ങളായ ഷൈനി ഹരിദാസ്, റോയി ചേലമലയില്‍, പി.ആര്‍.ഒ ജോസ് കല്ലിടുക്കില്‍ എന്നിവരുടെ സാന്നിധ്യം മാര്‍ക്കിന്റെ അടുത്ത രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമാക്കും. തുടര്‍ വിദ്യാഭ്യാസത്തിലും, സാമൂഹ്യക്ഷേമത്തിലും, കാരുണ്യ പ്രവര്‍ത്തനങ്ങളിലും അധിഷ്‌ഠിതമായ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുവാനും, അടുത്ത രണ്ടുവര്‍ഷത്തെ വിവിധ പ്രോഗ്രാമുകളുടെ വിശദാംശങ്ങള്‍ അറിയുവാനും താത്‌പര്യമുള്ളവര്‍ പ്രസിഡന്റ് സ്‌കറിയാക്കുട്ടി തോമസ് (847 910 6487), വിജയന്‍ വിന്‍സെന്റ് (847 338 1233), സാം തുണ്ടിയില്‍ (847 691 1096) എന്നിവരുമായി ബന്ധപ്പെടുക.
Comments