ന്യൂയോര്‍ക്ക്: ഫോമയെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച ന്യൂയോര്‍ക്കിലെ രണ്ട് റീജിയണല്‍ വൈസ് പ്രസിഡന്റുമാരാണ് എ.വി. വര്‍ഗീസും, സ്റ്റാന്‍ലി കളത്തിലും. 2008-ല്‍ ഫോമ രൂപംകൊണ്ടപ്പോള്‍ അംഗസംഘടനകളുടെ ബാഹുല്യം കാരണം (14 സംഘടനകള്‍) ന്യൂയോര്‍ക്ക് റീജിയനെ രണ്ട് റിജിയനുകളായി വിഭജിച്ച് ന്യൂയോര്‍ക്ക് മെട്രോയും (7 സംഘടനകള്‍), ന്യൂയോര്‍ക്ക് എമ്പയര്‍ (7 സംഘടനകള്‍) ആയി വിഭജിച്ച് അതിന്റെ തലവന്മാരായി ആര്.വി.പിമാരേയും തെരഞ്ഞെടുത്തു. 2012- 14 കാലയളവില്‍ ന്യൂയോര്‍ക്ക് മെട്രോയുടെ ആര്.വി.പി സ്റ്റാന്‍ലി കളത്തിലും, ന്യൂയോര്‍ക്ക് എമ്പയറിന്റെ ആര്.വി.പി എ.വി വര്‍ഗീസും സ്തുത്യര്‍ഹമായ സേവനമാണ് അനുഷ്ഠിച്ചിട്ടുള്ളത്. ന്യൂയോര്‍ക്കിലെ രണ്ട് റീജിയനുകളില്‍ നിന്നുമായി 150-ഓളം രജിസ്ട്രേഷനുകളാണ് ഫോമയുടെ വാലിഫോര്‍ജ് കണ്‍വന്‍ഷനില്‍ (ജൂണ്‍ 26- 29) കൊണ്ടുവരുന്നത്.
ന്യൂയോര്‍ക്കിലെ രണ്ട് ആര്.വി.പിമാരുടേയും കീഴില്‍ നടക്കുന്ന ശക്തമായ പ്രവര്‍ത്തനങ്ങളെ പ്രസിഡന്റ് ജോര്‍ജ് മാത്യുവും,കണ്വന്ഷന് ചെയര്‍ അനിയന് ജോര്‍ജും പ്രകീര്‍ത്തിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.fomaa.com
Comments