- ബെന്നി പരിമണം
ഷിക്കാഗോ: മലങ്കര മാര്‍ത്തോമാ യുവജനസഖ്യം നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ മിഡ്വെസ്റ്റ് റീജിയന് 2014- 17 വര്‍ഷത്തെ കര്‍മ്മപരിപാടികള്‍ക്ക് തുടക്കമായി.മെയ് 31-ന് ശനിയാഴ്ച സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഷിക്കാഗോ, ലെംബാര്ഡില് വെച്ച് നടന്ന സമ്മേളനത്തില്‍ ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്റ് റവ. ഷാജി കെ. തോമസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഈ യോഗത്തില്‍ മിഡ്വെസ്റ്റ് റീജിയന് യുവജനസഖ്യം പ്രസിഡന്റ് റവ. ഡാനിയേല്‍ തോമസ് അധ്യക്ഷതവഹിക്കുകയും റവ.ഡോ. വൈ.ടി. വിനയരാജ് മുഖ്യ സന്ദേശം നല്‍കുകയും ചെയ്തു.
മിഡ്വെസ്റ്റ് റീജിയന് ഉള്‍പ്പെട്ട വിവിധ യുവജനസഖ്യം ശാഖകള്‍ യോഗത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിച്ചു. റീജിയണ്‍ പ്രതിനിധി ജോര്‍ജ് ജേക്കബ് ഏവരേയും സ്വാഗതം ചെയ്യുകയും, സെക്രട്ടറി ബെന്നി പരിമണം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. വിനോദ് വര്‍ഗീസ് ഷിജി അലക്സ് എന്നിവര്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കി. മിഡ്വെസ്റ്റ് റീജയന് മാര്‍ത്തോമാ യുവജനസഖ്യം പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദികുറിച്ച ഈ യോഗത്തിന്റെ അവതാരക സിബിള്‍ വര്‍ഗീസ് ആയിരുന്നു.
Comments