ന്യൂയോര്‍ക്ക് . മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസനത്തില്‍ നിന്നും 2014-2017 കാലയളവില്‍ സഭയുടെ എക്സിക്യൂട്ടീവ് സമിതിയായ മാര്‍ത്തോമ സഭാ കൌണ്‍സിലേക്ക് ഫാ. മാത്യു ബേബി, തമ്പി കുര്യന്, മറിയാമ്മ എബ്രഹാം എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
മാര്‍ത്തോമ സഭയുടെ ബിഷപ്പുമാര്‍, സഭാ സെക്രട്ടറി, അത്മായ ട്രസ്റ്റി, വൈദിക ട്രസ്റ്റി എന്നിവര്‍ ഉള്‍പ്പെടെ ആഗോള തലത്തില്‍ സഭയുടെ 13 ഭദ്രാസനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏകദേശം 40 പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയാണ് സഭാ കൌണ്‍സില്‍.
സെപ്റ്റംബര്‍ 9, 10, 11 തീയതികളില്‍ തിരുവല്ല ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് കൂടുന്ന സഭാ പ്രതിനിധി മണ്ഡലത്തിനുശേഷം പുതിയതായി തിരഞ്ഞെടുക്കപ്പെട്ടവരുടെ പ്രഥമ കൌണ്‍സില്‍ യോഗം തിരുവല്ലായില്‍ നടക്കും.
കാനഡയിലെ ടൊറെന്റോയിലുളള സെന്റ് മാത്യൂസ് മാര്‍ത്തോമ ഇടവക വികാരിയാണ് മാത്യു ബേബി അച്ചന്. ബോസ്റ്റണ്‍ കാര്‍മ്മേല്‍ മാര്‍ത്തോമ ഇടവാംഗമായ തമ്പി കുര്യന് റിണയിന് - സണ്‍സ് ഇല്ക്ടോണിക്സ് ആന്‍ഡ് കമ്മ്യുണിക്കേഷന് കമ്പനി ചെയര്‍മാനാണ്. ന്യൂയോര്‍ക്ക് എപ്പിപ്പാനി മാര്‍ത്തോമ ഇടവകാംഗമായ മറിയാമ്മ എബ്രഹാം ഭദ്രാസന സേവികാ സംഘം സെക്രട്ടറി കൂടിയാണ്.
നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പാ തിരഞ്ഞെടുക്കപ്പെട്ട സഭാ കൌണ്‍സില്‍ അംഗങ്ങളെ അനുമോദിച്ചു. ഭദ്രാസനത്തിനുവേണ്ടി സെക്രട്ടറി ബിനോയ് ജെ. തോമസ് അച്ചന് അറിയിച്ചതാണ്.
വാര്‍ത്ത. ഷാജി രാമപുരം
Comments