ഫിലാഡല്‍ഫിയ: നവംബര്‍ 28-ന് വൈകിട്ട് 6.30-ന് മലയാളീ അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ബില്‍ഡിംഗില്‍ വെച്ച് താങ്ക്സ് ഗിവിംഗ് ഡിന്നറും ചാരിറ്റി റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പും വര്‍ണ്ണാഭമായി നടത്തപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് ശ്രീ സാബു സ്കറിയ എല്ലാവരെയും സ്വാഗതം ചെയ്തു. പ്രോഗ്രാമിന്റെ എം.സിയായി ശ്രീ തോമസ് ജോര്‍ജ് പ്രവര്‍ത്തിച്ചു. തുടര്‍ന്ന് റവ.ഫാ. ജേക്കബ് ജോണ്‍ (ചാപ്ലെയിന്‍, നസ്രത്ത് ആശുപത്രി) താങ്ക്സ് ഗിവിംഗ് സന്ദേശം നല്കുകയുണ്ടായി. മാപ്പ്ചാരിറ്റി ചെയര്മാന് ശ്രീ ബാബു തോമസ്, ഫണ്ട് റൈസിംഗ് ചെയര്മാന് ഏലിയാസ് പോള്‍, ട്രഷറര്‍ ജോണ്സണ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തപെട്ട മാപ്പ് ചാരിറ്റി റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് ഗ്രാന്‍ഡ് സ്പോണ്‍സറായ എക്സ്സെല് ഓട്ടോ ബോഡിയുടെ സാരഥി ശ്രീ ബിജു കോര സമ്മാന ദാനം നിര്‍വഹിച്ചു. ഡോ.ആനന്ദ് ഹരിദാസ് (കാര്‍ഡിയോളജിസ്റ്റ്), കുട്ടനാട് ഗ്രോസറീസ്, കാശ്മീര്‍ ഗാര്ഡന് തുടങ്ങിയവര്‍ സ്പോണ്സര് ചെയ്ത സമ്മാനങ്ങളും വിതരണം ചെയ്തു.
ചാരിറ്റി ഫണ്ടില്‍ നിന്നും ലഭിക്കുന്ന തുക കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഏഴംകുളം വില്ലേജിലുള്ള ഒരു കുടുംബത്തിനു വീട് വെക്കാന്‍ സഹായം ചെയ്യുന്നതിനായി എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന കലാസന്ധ്യയില്‍ ശ്രീ സാബു പാമ്പാടി, ശ്രീ അനൂപ് ജോസഫ്, കുമാരി ജസ്ലിന് എന്നിവരുടെ ഗാനങ്ങളും ശ്രീ അനൂപ് ജോസഫ്, ശ്രീ അനു സ്കറിയ തുടങ്ങിയവരുടെ മിമിക്രിയും കാണികളുടെ മുക്തകണ്ഠം പ്രശംസ പിടിച്ചു പറ്റി. വിഭവ സമൃദ്ധമായ താങ്ക്സ് ഗിവിങ്ങ് ഡിന്നറോടുകൂടി യോഗം പര്യവസാനിച്ചു. പങ്കെടുത്ത എല്ലാവര്ക്കും അക്കൗണ്ടന്റ് ഐപ് ഉമ്മന്‍ മാരേട്ട് നന്ദി പ്രകാശിപ്പിച്ചു. സോബി ഇട്ടി അറിയിച്ചതാണിത്.
Comments