അമേരിക്കന്‍ മലങ്കര അതിഭദ്രാസന 29-മത് ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് 2015 ജൂലായ് 15 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ പെന്‍സില്‍വാലിയ, ലാന് കാസ്റ്റര്‍ ഹോസ്റ്റ് റിസോര്‍ട്ടില്‍ വെച്ച് ആഗോള സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ മോറാന്‍ മോമ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന് പാത്രിയര്‍ക്കീസ് ബാവായുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെടുന്നു.
ആര്‍ച്ച് ബിഷപ്പ് യാക്കൂബ് എഡ് വാര്‍ഡോ(ഗൗട്ടിമാല) അഭിവന്ദ്യ സഖറിയാസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്ത(ഇന്ത്യ) എന്നീ മുഖ്യാതിഥികളും, മറ്റനവധി വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന ഈ കുടുംബമേളയുടെ ആദ്യാവസാനം സഭാചരിത്രത്തിലാദ്യമായി, സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ സാന്നിദ്ധ്യമുണ്ടായിരിക്കുമെന്നുള്ളത് ഈ കോണ്‍ഫറന്‍സിന്റെ പ്രത്യേകതയാണ്. ഇതൊരു വന്‍വിജയമാക്കി തീര്‍ക്കുന്നതിന്, ഭദ്രാസന മെത്രാപ്പോലീത്തായും, പാത്രിയര്‍ക്കല്‍ വികാരിയുമായ, അഭിവന്ദ്യ യല്‍ ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ മേല്‍നോട്ടത്തില്‍ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്#ില് വിപുലമായ കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു.
വെരി.റവ.മാത്യൂസ് ഇടത്തറ കോര്‍ എപ്പിസ്ക്കോപ്പാ(ഭദ്രാസന സെക്രട്ടറി), ശ്രീ. സാജു പൗലോസ് മാരോത്ത്(ഭദ്രാസന ട്രഷറാര്‍), എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായും, റവ.ഫാ.പോള്‍ പറമ്പത്ത്,(ജോയിന്റ് സെക്രട്ടറി), കമാണ്ടര്‍ ജോബി ജോര്‍ജ്(ജോയിന്റ് ട്രഷറര്‍) എന്നിവര്‍ കണ്‍വീനേഴ്സായും, കൗണ്‍സില്‍ അംഗങ്ങളായ, വെരി.റവ.സാബു തോമസ് കോര്‍ എപ്പിസ്ക്കോപ്പാ റവ.ഫാ.ഗീവര്‍ഗീസ് ചാലിശ്ശേരി, റവ.ഫാ.പോള്‍ തോട്ടക്കാട്ട്, ശ്രീ. സാജു സക്കറിയ, അലക്സ് ജോര്‍ജ്, ഷെവലിയര്‍ ചെറിയാന് വെങ്കിടത്ത്, ജോയി ഇട്ടന്‍, പി.ഒ.ജേക്കബ്, ജോര്‍ജ് പൈലി, ബേബി തര്യത്ത്, ഡോ.ജോണ്‍ തോമസ്, എന്നിവര്‍ സബ് കമ്മറ്റി കോര്‍ഡിനേറ്റേഴ്സായും, വിവിധ കമ്മററികള്‍ പ്രവര്‍ത്തിച്ചു വരുന്നു.
റവ.ഫാ.ഡോ. സാക്ക് വര്‍ഗീസ്, റവ. ഡീക്കന്‍ അനീഷ് സ്ക്കറിയ, ഡോ. ജോണ്‍ കടവില്‍ എന്നിവര്‍, യൂത്ത് കോണ്‍ഫറന്‍സ് കോ-ഓര്‍ഡിനേറ്റര്‍മാരായും പ്രവര്‍ത്തിക്കുന്നു.
പെന്സില്വാലിയയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലാന്‍കാസ്റ്റര്‍ ഹോസ്റ്റ് റിസോര്‍ട്ട്, ആയിരത്തിലധികം പേര്‍ക്ക് പരിപാടികള്‍ വീക്ഷിക്കുവാന്‍ സാദ്ധ്യമാകുന്ന ഓഡിറ്റോറിയം കോണ്‍ഫറന്‍സ് ഹാളുകള്‍, വിപുലമായ ബാങ്ക്വറ്റ് ഹാള്‍, സൗകര്യപ്രദമായ ഫാമിലി റൂമുകള്‍ എല്ലാറ്റിലുമുപരി തികഞ്ഞ ആത്മീയത നിറഞ്ഞ ഒരു കുടുംബമേളക്ക് അനുയോജ്യമായ ശാന്തസുന്ദരവും, പ്രകൃതി മനോഹരവുമായ അന്തരീക്ഷം എന്നിങ്ങനെയുള്ള പ്രത്യേകതകള്‍ ഏറെയുള്ളതാണ്.
അമേരിക്കയിലേയും, കാനഡയിലേയും, വിവിധ ദേവാലയങ്ങളില്‍ നിന്നുമായി, നൂറുകണക്കിന് സഭാവിശ്വാസികള്‍ സംബന്ധിക്കുന്ന ഈ കുടുംബമേള ഭദ്രാസനത്തിന്റെ ചരിത്രത്തിന്റെ ഏടുകളില്‍ ഒരു നാഴിക കല്ലായിരിക്കുമെന്നും, അതിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നതെന്നും, ജനറല്‍ കണ്‍വീനര്‍മാരായ വെരി.റവ. മാത്യൂ ഇടത്തറ കോര്‍എപ്പിസ്ക്കോപ്പായും, ശ്രീ. സാജു പൗലോസും അറിയിച്ചു. എല്ലാ സഭാംഗങ്ങളുടേയും ആത്മാര്‍ത്ഥമായ സഹകരണവും നിരന്തരമായ പ്രാര്‍ത്ഥയും ഇക്കാര്യത്തില്‍ ഉണ്ടായിരിക്കണമെന്ന് അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ട് കല്പന മുഖേന വിശ്വാസികളെ അറിയിക്കുകയുണ്ടായി. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.
Comments