നിശാന്ത് നായര്‍ സംവിധാനം നിര്‍വഹിക്കുന്ന രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു
Text Size
Vinod Kondoor David
Aswamedham News Team
Story Dated: Sunday, January 04, 2015 01:13 hrs UTC
നിശാന്ത് നായര്‍ സംവിധാനം നിര്‍വഹിക്കുന്ന രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു .
അമേരിക്കയില്‍ ചിത്രീകരിച്ച 'പോക്ക്' ഷോര്‍ട്ട് ഫിലിമിന്റെ വന്പിച്ച വിജയത്തിന് ശേഷം മഴവില്‍ എഫ്.എമ്മിന്റെയും നവമിത്ര നാടക സമിതി സ്റ്റാറ്റന്‍ ഐലഡിന്റെയും സംയുക്ത ബാനറില്‍ നിശാന്ത് നായര്‍ സംവിധാനം നിര്‍വഹിക്കുന്ന രണ്ടാമത്തെ ചിത്രത്തിന്റെ ചിത്രീകരണം ജനുവരി രണ്ടാം വാരം ന്യൂ യോര്‍ക്ക് /ന്യൂ ജെര്സ്സി ഭാഗങ്ങളില്‍ ആരംഭിക്കും.നിഷാന്ത് നായര്‍ സംവിധാനം നിര്‍വഹിച്ച ആദ്യ ഷോര്‍ട്ട് ഫിലിം യൂ ട്യൂബ് ല്‍ മാത്രം ഒന്നേകാല്‍ ലക്ഷം പേരാണ് കഴിഞ്ഞ 6 മാസത്തില്‍ കണ്ടത്. പോക്ക് ലെ അഭിനയത്തിന് സിനു സ്റ്റീഫന്‍, രോഷ്നി എന്നിവര്‍ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയിരുന്നു. ബാംഗ്ലൂറില്‍ അടുത്ത മാസം നടക്കുന്ന ഫാല്ലാന് ഫിലിം ഫെസ്റ്റിവല്ലെലേക്ക് തിരഞ്ഞെടുത്ത ഒരേ ഒരു അമേരിക്കന്‍ ഷോര്‍ട്ട് ഫിലിം ആണ് 'പോക്ക്' .ഒരു യഥാത്ഥ സംഭവത്തെ ആസ്പദമാക്കി കുടുംബ ബന്ധങ്ങളുടെ കഥ ആവും പുതിയ ചിത്രം എന്ന് സംവിധായകനും ഛായാഗ്രഹകനുമായ ശ്രീ. നിശാന്ത് നായര്‍ പ്രതികരിച്ചു. ഷാജി എഡവേര്‍ഡ്, ജോസ് എബ്രഹാം, അലക്സ് വലിയവീട്ടില്‍, ജയന്തികുമാര്‍ എന്നിവരോടൊപ്പം മിസ് ഇന്ത്യ യു.എ.എസിലെ .എയിലെലെ മലയാളി സാന്നിധ്യം ആന്ജല ഗൊറാഫിയും പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്നു. ജോജോ കൊട്ടാരക്കര ആണ് സഹസംവിധാനം.
Comments