വാഷിങ്ടണ്‍. അമേരിക്കയില്‍ വ്യാപകമായിരിക്കുന്ന മീസില്‍സ് രോഗം പ്രതിരാധിക്കുന്നുള്ള കുത്തിവയ്പ്പുകള്‍ കുട്ടികള്‍ക്ക് നിര്‍ബന്ധമായും നല്‍കണമെന്ന് പ്രസിഡന്റ് ഒബാമ മാതാപിതാക്കളോട് അഭ്യര്‍ഥിച്ചു.
kകാലിഫോര്‍ണിയായില്‍ നിന്നും ആരംഭിച്ച മീസില്‍സ് രോഗം രാജ്യത്ത് നൂറില്‍ പരം കുട്ടികളെ ബാധിച്ചതായി ഒബാമ ഫെബ്രുവരി 2 തിങ്കളാഴ്ച നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു
വാക്സിനേഷന്റെ പ്രതിരോധ ശക്തിയെ കുറച്ചു ചിലര്‍ക്കെങ്കിലും സംശയം ഉണ്ടാകാം എന്നാല്‍ പ്രതിരോധ കുത്തിവയ്പുകള്‍ സ്വീകരിക്കുന്നതിന് യാതൊരു കാരണവശാലും തടസമാകരുത്. 2000 ല്‍ ഈ രോഗം പൂര്‍ണമായും അമേരിക്കയില്‍ നിന്നും ഉച്ഛാടനം ചെയ്തതായി പ്രഖ്യാപിക്കപ്പെട്ടിരുന്നുവെങ്കിലും വീണ്ടും മാരകമായി പ്രത്യക്ഷപ്പെട്ടതായും പ്രസിഡന്റ് പറഞ്ഞു. 2001 സെപ്റ്റംബര്‍ 11 ലെ ഭീകരാക്രമണത്തിനുശേഷം ഏതൊരാക്രമണത്തേയും പ്രതിരോധിക്കാന്‍ അമേരിക്ക സുസജ്ജമാണ്. ഇപ്പോള്‍ പടര്‍ന്നു പിടിക്കുന്ന മീസില്‍സ് എന്ന രോഗത്തേയും പ്രതിരോധിക്കാന്‍ ആധുനിക വൈദ്യശാസ്ത്രത്തിനാകുമെന്നും പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിച്ചു.
Comments