ഒക്ലഹോമ സിറ്റി. ഒക്ലഹോമ ഹോളി ഫാമിലി സിറോ മലബാര്‍ ഇടവകയുടെ 2015 -2016 ലേക്കുള്ള പുതിയ പാരിഷ് കൌണ്‍സില്‍ നേതൃത്വം ചുമതലയേറ്റു. ഫെബ്രുവരി 15 നു ഞായാറാഴ്ച ദിവ്യബലിക്ക് ശേഷം ദേവാലയത്തില്‍ നടന്ന ചടങ്ങുകളില്‍ വികാരി ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ പുതിയ കൌണ്‍സില്‍ അംഗങ്ങളെ ആശീര്‍വദിക്കുകയും പുതിയ കൈക്കാരന്മാര്ക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു.
ഫിലിപ്പ് ദേവസ്യാച്ചന് വാതപ്പള്ളില്‍, ജോസ് ഫിലിപ്സ് എന്നിവര്‍ കൈക്കാരന്മാരായും ഷാലി ഡയ്സന്‍ സെക്രട്ടറിയായും, ജോസി തോമസ് അക്കൌണ്ടന്റായും സിസ്റ്റര്‍ റോസ്മില്ല, വിനീതാ റോബിന്‍സണ്‍, മോളി സണ്ണി, പിയോ ഫിലിപ്പ്, മാത്തുക്കുട്ടി തോമസ്, ജോയ് സി.മാത്യു, ടോമി ആന്റണി, എബി എബ്രഹാം (യൂത്ത്) എന്നിവര്‍ കൌെണ്‍സില്‍ അംഗങ്ങളായും ചുമതലയേറ്റു.
Comments