ഫിലാഡല്‍ഫിയ: മാര്‍ത്തോമാ ചര്‍ച്ച് ഫിലാഡല്‍ഫിയയുടെ 2013-ലെ ബ്രൂമാള്‍-ട്രൈസ്റ്റേറ്റ് പ്രെയര്‍ ഗ്രൂപ്പിന്റെ ഡോര്‍ ടു ഡോര്‍ കരോളിംഗ് ഞായറാഴ്ച സമാപിച്ചു. വികാരി റവ. പി.എ ഏബ്രഹാമിന്റേയും യൂത്ത് ചാപ്ലെയിന്‍ റവ. ഡെന്നീസ് ഏബ്രഹാമിന്റേയും നേതൃത്വത്തില്‍ അറുപത്തഞ്ചോളം പേര് പങ്കെടുത്ത കരോളിംഗ് വന്‍ വിജയമായിരുന്നു. ഗാനങ്ങള്‍ക്ക് ജോസ് തോമസ് നേതൃത്വം നല്കി. ഈ ഡോര്‍ ടു ഡോര്‍ കരോളിംഗ് വന്‍ വിജയമാക്കീര്ത്ത എല്ലാവരോയും കോര്‍ഡിനേറ്റേഴ്സായ അലന് മാത്യുവും, മിനി ഏബ്രഹാമും നന്ദി അറിയിച്ചു. ജോബിന് ഒരുപ്രാമണ്ണില്‍ അറിയിച്ചതാണിത്.
Comments