ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ വനിതാ വിഭാഗമായ വിമന്‍സ് ഫോറത്തിന്റെ ഹോളിഡേ ആഘോഷങ്ങള്‍ ജനുവരി 25-ന് ശനിയാഴ്ച നടത്തപ്പെടുന്നു. ജനുവരി 25-ന് ശനിയാഴ്ച വൈകിട്ട് 5.30-ന് മൗണ്ട് പ്രോസ്പെക്ടസിലുള്ള ഹോളിഡേ ഇന്നിലാണ് ആഘോഷപരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. ആഘോഷപരിപാടികളുടെ ഭാഗമായി കലാപരിപാടികളും അരങ്ങേറും. കെ.സി.എസ് വിമന്‍സ് ഫോറം ഹോളിഡേ ആഘോഷപരിപാടികളിലേക്ക് എല്ലാ വിമന്‍സ് ഫോറം അംഗങ്ങളേയും ക്ഷണിച്ചുകൊള്ളുന്നു.
ആഘോഷപരിപാടികള്‍ക്ക് ചിന്നു തോട്ടം, ജോമോള്‍ ചെറിയത്തില്‍, അനിതാ പണയപ്പറമ്പില്‍, ജെയ്ന്‍ മുണ്ടപ്ലാക്കില്‍, ബെറ്റി മുല്ലപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കും. ജൂബി വെന്നലശേരി ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.
Comments