ന്യൂയോര്‍ക്ക് : ലാന്‍കാസ്റ്റര്‍ ഹോസ്റ്റ് റിസോര്‍ട്ടില്‍ ജൂലൈ 16 മുതല്‍ 19 വരെ നടക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത്ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിനായുള്ള ഒരുക്കങ്ങള്‍ ഭദ്രാസനതലത്തില്‍ ആരംഭിച്ചു. ക്വീന്‍സ് ഏരിയാ ഓര്‍ത്തഡോക്സ് ഇടവകളുടെ ആഭിമുഖ്യത്തില്‍ ജനുവരി 5ന് ഗ്ലെന്‍ഓക്സ് ഹൈസ്ക്കൂള് ആഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ രജിസ്ട്രേഷന് ഫോം വെരി.റവ.പൗലൂസ് ആദായി കോര്‍ എപ്പിസ്ക്കോപ്പക്ക് നല്‍കിക്കൊണ്ട് കോണ്‍ഫറന്‍സ് കമ്മിറ്റി മീഡിയാ കോ-ഓഡിനേറ്റര്‍ ഫാ. പൗലൂസ് റ്റി. പീറ്റര്‍ നിര്‍വ്വഹിച്ചു. ട്രഷറാര്‍ തോമസ് ജോര്‍ജ്, വെരി.റവ.സി.എം. ജോണ്‍ കോര്‍ എപ്പിസ്ക്കോപ്പാ ഫാ. ജോണ്‍ തോമസ്, ഫാ. ഗ്രിഗറി വറുഗീസ് , ഭദ്രാസന ട്രഷറാര്‍ വറുഗീസ് പോത്താനിക്കാട് എന്നിവരും സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജ് കോണ്‍ഫറന്‍സിനെക്കുറിച്ച് സംസാരിച്ചു.
കോണ്‍ഫറന്‍സ് ഒന്നാംദിവസമായ ബുധനാഴ്ച രാവിലെ 11 മണിക്ക് മില്ലേനിയം തീയേറ്ററില്‍ മോസസ് എന്ന ലൈവ് ഷോ ഡിസ്ക്കൗണ്ട് നിരക്കില്‍ കാണാനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്നുണ്ടെന്ന് ഡോ.ഫിലിപ്പ് ജോര്‍ജ് പറഞ്ഞു.
കോണ്‍ഫറന്‍സ് ക്വയര്‍ കോഓര്‍ഡിനേറ്റര്‍ ആയി ഫാ. അലകസ് കെ.ജോയിയെ ഭദ്രാസന മെത്രാപ്പോലീത്താ നിയമിച്ചു. സ്റ്റാറ്റന്‍ ഐലണ്ട്, ന്യൂജേഴ്സി ഇടവകള്ക്കാണ് ഇത്തവണത്തെ ക്വയറിന്റെ ചുമതല.
Comments