കാനഡ: എഡ്മണ്ടന് സെന്റ് തെരേസാസ് കാത്തലിക് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 19,20,21 തീയതികളില്‍ കപൂച്യന് ഫ്രാന്‍സിസ്കന്‍ സഭാംഗവും യു.എ.ഇ കാത്തലിക് കരിസ്മാറ്റിക് ഡയറക്ടറുമായ റവ.ഫാ. വര്‍ഗീസ് ചെമ്പോളിയുടെ നേതൃത്വത്തില്‍ കരിസ്മാറ്റിക് കണ്‍വന്‍ഷനും രോഗശാന്തി ശുശ്രൂഷയും നടത്തുന്നതാണ്.
ആത്മീയമേഖലയില്‍ നിരവധി ദൈവീകകരങ്ങള്ക്ക് ഉടമയായ റവ.ഫാ. വര്‍ഗീസ് ചെമ്പോളി നടത്തിയ ദൈവ വചന പ്രഘോഷണങ്ങളിലൂടെ പ്രവാസി ലോകത്ത് നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസവും രോഗശാന്തിയും വിടുതലും അനുഭവപ്പെട്ടതായി നിരവധി പേര് സാക്ഷ്യപ്പെടുത്തുകയുണ്ടായി. ഇക്കഴിഞ്ഞ സെപ്റ്റംബറിലും ഇദ്ദേഹത്തിന്റെ ടീം എഡ്മണ്ടനിലെ സെന്റ് തെരേസാസ് ചര്‍ച്ചില്‍ തിരുവചന പ്രഘോഷണം നടത്തുകയും നിരവധി കുടുംബങ്ങള്‍ക്ക് അനുഭവസാക്ഷ്യം ഉണ്ടാവുകയും ചെയ്തു.
ഇദ്ദേഹത്തോടൊപ്പം ഒമാന്‍ കൗണ്‍സിലിംഗ് ഹീലിംങ് ആന്‍ഡ് ഡെലിവെറന്‍സ് മിനിസ്ട്രിയുടെ പ്രഗത്ഭനായ ബ്ര. അലക്സ് ജോര്‍ജ് പൊന്നാട്ടും, ഓസ്ട്രേലിയന്‍ കൗണ്‍സിലിംഗ് ഹീലിംങ് ആന്‍ഡ് ഡെലിവെറന്‍സ് മിനിസ്ട്രിയിലെ നെടുംതൂണും പ്രഗത്ഭനുമായ ബ്ര. ജിജിമോന് കുഴിവേലിലും ഉണ്ടായിരിക്കുന്നതാണ്.
കഴിഞ്ഞ ആഴ്ചയില്‍ കാല്‍ഗരിയിലെ അസന്‍ഷന്‍ കാത്തലിക് പാരീഷില്‍ നടന്ന ധ്യാനത്തില്‍ നിരവധി പേര് പങ്കെടുക്കുകയും അനവധി പേര്‍ക്ക് രോഗശാന്തിയും ദൈവാനുഭവവും ഉണ്ടായതായി സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ധ്യാനദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയും ആരാധനയും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ കുമ്പസാരത്തിനും കൗണ്‍സിലിംഗിനുമുള്ള സൗകര്യവും ഉണ്ടായിരിക്കും.
എഡ്മണ്ടനില്‍ നടക്കുന്ന വചന പ്രഘോഷത്തിനുശേഷം ഫോര്‍ട്ട് മഗ്മറിയില് സെപ്റ്റംബര്‍ 26,27,28 തീയതികളില്‍ നടക്കുന്ന ധ്യാനത്തോടുകൂടി ആല്‍ബര്‍ട്ടയിലെ `അഗാപ്പെ' കണ്വന്ഷന് സമാപ്തികുറിക്കുകയാണ്. ആഷ്ലി ജെ. മാങ്ങഴാ (780 729 5684).
Comments