ന്യൂജേഴ്സി : പ്രമുഖ മാധ്യമ പ്രവര് ത്തകനും ഇന്ത്യ പ്രസ് കള്ബ് ഓഫ് നോര് ത്ത് അമേരിക്കയുടെ മുന്‍ ട്രഷാറും ,അശ്വമേധം തുടങ്ങിയ മുഖ്യധാര മാധ്യമങ്ങളിലെ കോളമിസ്റ്റുമായ ജോര്‍ജ് തുമ്പയിലിന്റെ പിതാവ് പാമ്പാടി തുമ്പയില്‍ റ്റി.വി. ആന്‍ഡ്രൂസ്(കുട്ടി-84) നിര്യാതനായി. സംസ്ക്കാരം പാമ്പാടി സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ചെറിയ പള്ളിയില്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വത്തില്‍ പിന്നീട്.
പരേതന് ദീര്‍ഘകാലം കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ എസ്റ്റേറ്റ് ഗ്രൂപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. മഞ്ഞപ്പാറ പച്ചക്കാനം എസ്റ്റേറ്റുകളില്‍ സേവനമനുഷ്ഠിച്ചിരുന്നു.
വാഴൂര്‍ പുളിക്കല്‍ കവല ഇടക്കര കളപ്പുരയ്ക്കല്‍ അന്നമ്മയാണ് ഭാര്യ. മറ്റ് മക്കള്‍ ആലീസ് ജോയി(മണര്‍കാട്), മേഴ്സി എബ്രഹാം(സൗദി അറേബ്യ). മരുമക്കള്‍ ഇന്ദിരാ തുമ്പയില്‍(ന്യൂവാര്‍ക്ക് ബെത്ത് ഇസ്രയേല്‍ മെഡിക്കല്‍ സെന്റര്‍ ന്യൂജേഴ്സി), ജോയി തോമസ്(പുതുപ്പറമ്പിലായ പാച്ചിറ- റിട്ട. ഡബ്ല്യൂ.സിഎല്‍ ഉദ്യോഗസ്ഥന്), ബിനോയി എബ്രഹാം(ചെങ്ങളം, കാഞ്ഞിരത്തില്‍-സൗദി അറേബ്യ).
കൊച്ചു മക്കള്‍: ബ്രയല്‍, ഷെറിന്, ജോഫിന്‍, ആല്ഫിന്, അശ്വിന്, അക്സാ.
Comments