ഷിക്കാഗോ : ഷിക്കാഗോ ഹയാറ്റ് റീജിയന്‍സിയില്‍ ജൂലൈ 4,5,6 തീയതികളില്‍ നടക്കുന്ന 16-മത് ഫൊക്കാന കണ്‍വെന്‍ഷനോടനുബന്ധിച്ച് സുവനീര്‍ പ്രകാശനം നടത്തുന്നതിന്റെ ഭാഗമായി പ്രസിഡന്റ് മറിയാമ്മപിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം സുവനീര്‍ കമ്മറ്റി ചെയര്‍മാനായി ജോഷി വള്ളിക്കളത്തെ തിരഞ്ഞെടുത്തു.
ഇപ്പോള്‍ ഷിക്കാഗോ ഫൊക്കാന റീജിയന് സെക്രട്ടറി, ഷിക്കാഗോ ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സെക്രട്ടറി, ഷിക്കാഗോ മലയാളി അസോസിയേഷന് ബോര്‍ഡംഗം, എസ്ബി. അസംപ്ഷന്‍ അലുമ്നി എക്സിക്യൂട്ടീവ് അംഗം, കുക്ക്കൗണ്ടി യൂണിയന് സ്റ്റ്യുവാര്‍ഡ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ജോഷി വള്ളിക്കളം മുന്‍ എസ്.ബീം കോളേജ് യൂണിയന് ചെയര്മാന്, വൈസ് ചെയര്മാന്, ചങ്ങനാശ്ശേരി താലൂക്ക് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ഷിക്കാഗോ എസ്.എം.സി.സി. പ്രസിഡന്റ്, ഷിക്കാഗോ മലയാളി അസോസിയേഷന് സെക്രട്ടറി, ജോ.സെക്രട്ടറി, എസ്.ബി. അസംപ്ഷന്‍ അലുമ്നി ജോയിന്റ് ട്രഷറര്‍ എന്നീ വിവിധ നിലകളിലും പ്രവര്‍ത്തിച്ച് കഴിവു തെളിയിച്ചിട്ടുള്ള ജോഷി വള്ളിക്കളം തന്റെ കഴിവും പരിചയസമ്പത്തും സുവനീര്‍ ഏറ്റവും ഭംഗിയായി പ്രസിദ്ധീകരിക്കുവാന്‍ പ്രയോജനപ്പെടുത്തുമെന്ന് ഉറച്ചവിശ്വാസമുണ്ടെന്ന് പ്രസിഡന്റ് മറിയാമ്മ പിള്ള അഭിപ്രായപ്പെട്ടു.
സുവനീര്‍ കമ്മറ്റി കോര്‍ഡിനേറ്റേഴ്സ് ആയി ജോസ് വര്‍ഗ്ഗീസ്, ലീല മാരേട്ട് എന്നിവരേയും കമ്മറ്റി തിരഞ്ഞെടുത്തു.
കണ്‍വന്‍ഷനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് ഫൊക്കാന ഭാരവാഹികള്‍ വിവിധ കണ്വന്ഷന് കമ്മറ്റികള്‍, കണ്വന്ഷന് കിക്ക് ഓഫ് എന്നിവയുടെ ഫോട്ടോകള്‍, ലേഖനങ്ങള്‍, കഥ, ചെറുകഥ, ഫലിതം, വിജ്ഞാനകോശങ്ങള്‍, പരസ്യങ്ങള്‍ എന്നിവ എത്രയും പെട്ടെന്ന് ചെയര്മാന് ജോഷിവള്ളിക്കളത്തിന് അയയ്ക്കുക.
ഇമെയില്‍: Joshyvallikalam@gmail.com
ഫോണ്‍ : 312-685 6749
Comments