സാബു തടിപ്പുഴ
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സെന്റ് സ്റ്റീഫന്‍ ക്നാനായ കത്തോലിക്കാ പാരീഷില്‍ മദേഴ്സ് ഡേ ആഘോഷിച്ചു. മെയ് 11-ന് ഞായറാഴ്ച നടന്ന വിശുദ്ധ കുര്‍ബാനയില്‍ ഇടവകയിലെ മുഴുവന്‍ അമ്മമാരേയും സമര്‍പ്പിച്ചുകൊണ്ടായിരുന്നു വികാരി ഫാ. ജോസ് തറയ്ക്കല്‍ അമ്മ ദിനം അനുസ്മരിച്ചത്.
ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന ലീജിയന് ഓഫ് മേരി, വര്‍ക്കിംഗ് വിമന്‍ സംഘടനകളുടെ നേതൃത്വത്തില്‍ ദേവാലയം മനോഹരമായി ഒരുക്കിയാണ് മാതൃദിനത്തെ വരവേറ്റത്. വികാരി ഫാ. ജോസ് തറയ്ക്കല്‍ ഇടവകയിലെ ഓരോ അമ്മമാര്‍ക്കും സമ്മാനം നല്കി.
Comments