ഇനിയും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കരുതെന്ന് കോടതിയുടെ വിലക്ക്
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Monday, May 19, 2014 09:37 hrs UTC
ഒഹായൊ : നാലു കുഞ്ഞുങ്ങളുടെ പിതാവായ 35 വയസ്സുക്കാരന് ആസിം ടെയ്ലര് കുടിശ്ശിക വരുത്തിയ 100, 000 ഡോളര്‍ ചൈല്‍ഡ് സപ്പോര്‍ട്ട് കൊടുത്തു തീരുന്നതുവരെ കുട്ടികള്‍ക്ക് ജന്മം നല്‍കരുതെന്ന് ഒഹായൊ കോടതി. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുക്കുന്നവര്‍ക്ക് നല്കാവുന്ന ഏറ്റവും നല്ല ശിക്ഷയാണിതെന്ന് കോടതി ചുണ്ടികാട്ടി. ആരോഗ്യകരമായ ചുറ്റുപാടുകളില്‍ കുഞ്ഞുങ്ങളെ വളര്‍ത്തുവാന്‍ കഴിയാത്ത പിതാക്കന്മാര്ക്ക് ഇത്തരം ശിക്ഷകള്‍ നല്കുന്നതു മറ്റുള്ളവര്‍ക്കു കൂടി ഒരു പാഠമായിരിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.
ആസിമിന്റെ ലോയര്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിന് ഭരണഘടന നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യം ഹനിക്കുന്നതാണഅ ഈ ഉത്തരവ്. ഈ അസാധാരണ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്നും വക്കീല്‍ പറഞ്ഞു. സുപ്രീം കോടതി വരെ പോകുന്നതിനും തയ്യാറാണെന്ന് ലോയര്‍ അറിയിച്ചു. നിയന്ത്രണമില്ലാത്ത സെക്സ് അപകടകരമാണെന്നും, ആസിമിനെ പോലുള്ളവര്‍ക്ക് ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണെന്ന് കോടതി അര്‍ത്ഥ ശങ്കക്കിടമില്ലാത്തവിധം വ്യക്തമാക്കി.
Comments