ഒന്റാരിയോ പുതിയ സ്കൂള്‍ സിലബസ് പരിഷ്കരണം: പ്രതിക്ഷേധം ശക്തം
Text Size
ജയ് പിള്ള
jayasankar@hotmail.ca
Story Dated: Wednesday, April 15, 2015 10:10 hrs UTC
ഒന്റാരിയോ :സ്കൂള്‍ തലത്തില്‍ കുട്ടികളുടെ സിലബസില്‍ വരുത്തുന്ന പുതിയ മാറ്റങ്ങള്‍ വന്‍ പ്രതിഷേധത്തിന് ഇട നല്കി .ഇന്ന് രാവിലെ മുതല്‍ പ്രൊവിന്‍ഷ്യല്‍ ലെജിസ്ലറ്റീവ് ആഫീസിന് മുന്പിലെ മൈതാനിയില്‍ പ്രതിഷേധ മുദ്രാ വാക്യങ്ങളും ,പ്ലക്കാടുകളും ആയി വന്‍ ജനകൂട്ടം നിലകൊണ്ടു. സെക്സ് എഡ്യുകേഷന്റെ ഭാഗം ആയി പുതു തായി വരുത്തുന്ന മാറ്റങ്ങള്‍ക്കെതിരെ ആണ് പ്രതിഷേധം അലയടിക്കുന്നത് ഉപതിരഞ്ഞെടുപ്പ് കാലത്ത് ഇത് വലിയ രാഷ്ട്രീയ ചര്‍ച്ചകളില്‍ കൊണ്ട് ചെന്ന് എതിച്ചിരിക്കുകയാണ് .
പ്രോഗ്രസ്സീവ് കന്സെര്വട്ടറി പാര്‍ട്ടി എം.പി.പിമാരായ ശ്രീ.മോന്റി മഗ്നറ്റനും ,ജാക്ക് മാക്ലാരന്‍ എന്നിവര്‍ ഇതിനെതിരെ സംസാരിക്കുകയുണ്ടായി.
പുതിയ സിലബസ് പ്രകാരം മൂന്നാം ക്ലാസ് മുതല്‍ ,സൊവര്ഗ ലൈംഗീഗീകത, നാലാം ക്ലാസ്സില്‍ ഓണ്‍ലൈന്‍ സെക്സ് ബുള്ളീയിംഗ് ,5 ,6 ക്ലാസ്സുകളില്‍ സ്വയംഭോഗം എന്നീ വിഷയങ്ങള്‍ ആണ് പഠിപ്പിക്കാന്‍ ആണ് പുതിയ സിലബസ് നിഷ്കര്‍ഷിക്കുന്നത് .ഇത് തികച്ചു തെറ്റായ പഠന പദ്ധതി ആണ് എന്നും വേണ്ടത്ര പഠനങ്ങള്‍ നടത്താതെയുള്ള ഈ പദ്ധതി നടപ്പാക്കരുത് എന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.കൂടുതല്‍ രക്ഷിതാക്കളുമായി ചര്‍ച്ച നടത്തി വേണം ഇതുപോലുള്ള തീരുമാനങ്ങള്‍ നടപ്പാക്കേണ്ടത് എന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നു.3000 ത്തില്‍ അധികം പേര് പ്രതിക്ഷേധ പ്രകടനത്തില്‍ പങ്കെടുത്തു .
പുതിയ സിലബസ് നടപ്പിലാക്കുന്നതിനായി ശ്രീമതി കാതറിന് വൈന്‍ തിടുക്കം കൂട്ടുന്നത് മതിയായ പഠനം ഈ പദ്ധതിയെപറ്റി നടത്താതെ ആണ് എന്ന് പ്രധിക്ഷേധക്കാര് അറിയിച്ചു.പുതിയ സാമൂഹിക ചുറ്റുപാടുകള്‍ അനുസരിച്ച് ഇപ്പോള്‍ ഉള്ള പഠന രീതി തന്നെ ആണ് ഉത്തമം എന്നാണ് ഭൂരി ഭാഗം അഭിപ്രായം.
എന്തായാലും കാനഡയിലെ ഉപതിരഞ്ഞെടുപ്പ് വേളയില്‍ ഇത് വലിയ ചൂടേറിയ ചര്‍ച്ചക്കു വഴിയൊരുക്കും .
Comments