സ്നേഹത്തിന്റെയും, സന്തോഷത്തിന്റെയും, പ്രതീക്ഷയുമായി ഒരു വിഷു കുടി കടന്നു വരുകയായി. മേടത്തിലെ വിഷു, ലോകത്ത് എമ്പാടും ഉള്ള മലയാളികള്‍ക്ക് മറക്കാനാവാത്തതാണ്. സ്വര്‍ണ്ണമണികള്‍ കൈനീട്ടമായി തരുന്ന കൊന്നയും കണിവെള്ളരിയും, പുന്നെല്ലും, വെള്ളിനാണയങ്ങളും ,വാല്‍ക്കണ്ണാടിയും നിലവിളക്കിന്റെ വെളിച്ചത്തില്‍ അണിനിരക്കുന്ന വിഷുക്കണിയും ഒരിക്കലും മായാത്ത ഓര്‍മ്മകളാണ്.
നന്മയും സമത്വവും സമൃദ്ധിയുമാണു വിഷുവിന്റെ സന്ദേശം. പകലും രാത്രിയും സമം ആകുന്ന ദിനം എന്നാണു വിഷു എന്ന പദത്തിന് മറ്റൊരു അര്‍ത്ഥം,അര്‍ത്ഥം സൂചിപ്പിക്കുന്ന പോലെ തന്നെ പകലും രാത്രിയും സമം ആകുന്ന ദിനം ആണ് വിഷു .
വിഷുവിന് വീട്ടിലെ കാരണവന്മാര് നല്കുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം. ഇതും ഒരു വര്‍ഷത്തെ സമൃദ്ധിയുടെ സൂചകമായി കാണുന്നവരുണ്ട്.
കാര്‍ഷിക സംസ്കൃതി അന്യംനിന്നുപോവുന്നു കേരളത്തില്‍, വയലേലകളില്‍ നിറയുന്നതാവട്ടെ കര്‍ഷകന്റെ കണ്ണീരും. എങ്കിലും കൊന്നയ്ക്കു പൂക്കാതിരിക്കാനാവാത്തതുപോലെ നമുക്ക് വിഷു ആഘോഷിക്കാതിരിക്കാനുമാകില്ല.ഹൃദയത്തിന്റെ ഭാഷയില്‍ നമുടെ എല്ലാ സുഹ്ര്തുക്കള്ക്കും ഐശ്വര്യ വും സമാധാനവും സമൃദ്ധിയുടെയും ഉണ്ടാകാന്‍ ഫൊക്കാനയുടെ വിഷു ആശംസകള്‍
ആശംസകളോടെ: പ്രസിഡന്റ് ജോണ്‍ പി. സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് പോള്‍ കറുകപ്പള്ളില്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്
Comments