വിന്നിപിംഗ് :സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പരിപാടി ഫണ്ടിൽ നിന്നും പണം മോഷ്ടിച്ച വനിതാ മെമ്പറെ പോലിസ് അറെസ്റ്റ് ചെയ്തു.വിന്നിപിംഗ് എലിമെന്ററി സ്കൂളിലെ കുട്ടികൾകായി നടത്തിവരുന്ന ഉച്ച ഭക്ഷണ വിതരണ ഫണ്ടിൽ നിന്നും കഴിഞ്ഞ ഒരു വര്‍ഷം 2400 ഡോളർ മോഷ്ടിച്ച യുവതിയാണ് പോലിസ് ആയതു സ്കൂൾ അധികൃതർ നടത്തിയ പ്രാഥമിക അന്യോഷണത്തിൽ കമ്മിറ്റി മെമ്പർ ആയ യുവതി രക്ഷിതാക്കളിൽ നിന്നും പ്രസ്തുത പരിപാടിയിലേക്ക് പിരിഞ്ഞു കിട്ടുന്ന തുക രഹസ്യമായി തന്റെ സ്വന്തം പേരിലുള്ള ബാങ്ക് അക്കൌണ്ടിൽ നിക്ഷേപിക്കുക ആയിരുന്നു .സംശയത്തെ തുടർന്ന് സ്കൂൾ നേരിട്ട് നടത്തിയ അന്യോഷണത്തിൽ യുവതി തെറ്റുകാരി ആണെന്ന് തെളിഞ്ഞതിനെ തുടർന്ന് പോലീസിൽ ഏല്പിക്കുക ആയിരുന്നു . 2013 ഡിസംബർ മുതൽ 2014 ഒക്ടോബർ വരെ കാലയളവിൽ ആണ് പ്രതി മോഷണം നടത്തിയത് .മോഷണത്തിന് 5000 ഡോളറും,വിശ്വാസ വഞ്ചനയുടെ പേരിൽ 5000 ഡോളറും പിഴ ചുമത്തി പ്രത്യേക നിബന്ധനകളോടെ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു..പ്രതി കോടതിയിൽ ഹാജരാകാൻ പോലീസ് അറിയിച്ചിട്ടുമുണ്ട് .
പോലിസ് ഉദ്യോഗസ്ഥൻ ശ്രീ. ജാസണ്‍ മിച്ചലിസനു മായുള്ള അഭിമുഖത്തിൽ യുവതിയുടെ പേര് വിവരങ്ങളോ ,സ്കൂളിന്റെ പേരോ പോലിസ് വ്യക്തമാക്കിയിട്ടില്ല മറിച്ച് റിവർ ഈസ്റ്റ് ട്രാൻസ്കൊമ ഡിവിഷനിൽ പെട്ട സ്കൂൾ ആണ് എന്ന് മാത്രം അദ്ദേഹം വ്യക്തമാക്കി .
Comments