You are Here : Home / USA News

മലയാള സൂപ്പര്‍ ഹിറ്റ്‌ സിനിമ 100 ഡേയ്‌സ്‌ ഓഫ്‌ ലവ്‌ ഫിലാഡല്‍ഫിയയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, April 18, 2015 12:17 hrs UTC

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്‌) ചാരിറ്റിക്കുവേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം, യുവതാരജോഡികളായ ദുല്‍ഖര്‍ സല്‍മാനും, നിത്യാ മേനോനും മത്സരിച്ചഭിനയിച്ച, പ്രശസ്‌ത സംവിധായകന്‍ കമലിന്റെ പുത്രന്‍ ജെനുസ്‌ മുഹമ്മദ്‌ ആദ്യമായി സംവിധാനം ചെയ്‌ത `100 ഡേയ്‌സ്‌ ഓഫ്‌ ലവ്‌' എന്ന ഈവര്‍ഷത്തെ സൂപ്പര്‍ ഹിറ്റ്‌ സിനിമ ഫിലാഡല്‍ഫിയ ന്യൂ ടൗണ്‍ തീയേറ്ററില്‍ (120 North State Street, Newtown, PA 18940 ) ഏപ്രില്‍ 18-ന്‌ ശനിയാഴ്‌ചയും, 19-ന്‌ ഞായറാഴ്‌ചയും വൈകുന്നേരം 4 മണിക്ക്‌ പ്രദര്‍ശിപ്പിക്കുന്നതാണ്‌. പരിപാടി വന്‍ വിജയമാക്കുവാന്‍ എല്ലാവരേയും ഭാരവാഹികള്‍ ക്ഷണിക്കുന്നു. ടിക്കറ്റുകള്‍ മിതമായ നിരക്കില്‍ കൗണ്ടറില്‍ നിന്നും ലഭ്യമാണ്‌. സോബി ഇട്ടി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.