ഒക്കലഹോമ: നോര്‍ത്ത് അമേരിക്കയിലെ ഐപിസി സഭകളുടെ ദേശീയസമ്മേളനമായ ഫാമിലി കോണ്‍ഫറന്‍സിന് ജൂലൈ 16 മുതല്‍ 19 വരെ ഒക്കലഹോമ പട്ടണത്തില്‍ നോര്‍മന്‍ എംബസി സ്യൂട്ടിലാണ് വേദി ഒരുക്കുന്നത്. സമ്മേളനത്തിന്റെ അനുഗ്രഹത്തിനായ് സ്വദേശത്തും വിദേശത്തും നിലവിലുള്ള എല്ലാ പെന്തെക്കോസ്ത് സഭകളുടേയും പ്രാര്‍ത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു.
അമേരിക്കയിലെ ഐപിസി സഭകള്‍ ഏപ്രില്‍ 26 പ്രത്യേക പ്രാര്‍ത്ഥനാദിനമായി ആചരിക്കുകയും ആ സുദിനത്തില്‍ നടക്കുന്ന വിശുദ്ധ സഭായോഗത്തില്‍ കോണ്‍ഫറന്‍സിന്റെ അനുഗ്രഹത്തിനായ് പ്രാര്‍ത്ഥിക്കുകയും ചെയîണമെന്ന് കോണ്‍ഫറന്‍സ് ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നു. ലോകത്തില്‍ സമാധാനം നിലനില്‍ക്കുന്നതിനും ഭീകരവാദം അവസാനിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള എല്ലാ വിശ്വാസികളുടേയും നിരന്തര പ്രാര്‍ത്ഥനയും ആവശ്യമാണ്.
നാഷണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിനായ് അമേരിക്കയില്‍ വിവിധ സംഘടനകളില്‍ പ്രമോഷണല്‍ മീറ്റിങ്ങുള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു. ഏപ്രില്‍ 26 ന് സഭായോഗത്തില്‍ എടുക്കുന്ന അമേരിക്കയിലെ ഐ.പി.സി സഭകളുടെ ധനശേഖരണം (സ്തോത്രക്കാഴ്ച) താഴെ കാണുന്ന വിലാസത്തില്‍ അയയ്ക്കുക.
IPC Family Conference
P.O. Box 851381, Yokon. OK. 73085
website: www.ipcfamilyconference.org
REPORT : RAJU THARAKAN
Comments