You are Here : Home / USA News

കെ.എച്ച്‌.എന്‍.എ ഷിക്കാഗോ മേഖലയ്‌ക്ക്‌ നവ സാരഥികള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, April 19, 2015 12:26 hrs UTC

ഷിക്കാഗോ: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ഷിക്കാഗോ മേഖലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ട്രസ്റ്റി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍കൂടിയായ അരവിന്ദ്‌ പിള്ളയെ ചീഫ്‌ കോര്‍ഡിനേറ്ററായും, ജി.കെ. പിള്ള, രഘുനാഥന്‍ നായര്‍, നടരാജന്‍ കൃഷ്‌ണന്‍, രാജി നായര്‍ എന്നിവരെ കോര്‍ഡിനേറ്റര്‍മാരായും തെരഞ്ഞെടുത്തു. 2015 ജൂലൈ രണ്ടാം തീയതി മുതല്‍ അഞ്ചുവരെ ഡാലസ്‌ എയര്‍പോര്‍ട്ട്‌ ഹയാത്ത്‌ റീജന്‍സിയില്‍ വെച്ചു നടക്കുന്ന അന്തര്‍ദേശീയ ഹിന്ദു കണ്‍വന്‍ഷന്റെ ഷിക്കാഗോയില്‍ നിന്നുള്ള കോര്‍ഡിനേറ്റര്‍മാരായി ഇവരെ നിയോഗിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന്‌ പ്രസിഡന്റ്‌ ടി.എന്‍ നായര്‍ പറഞ്ഞു.

 

കണ്‍വന്‍ഷന്റെ വിജയത്തിനായി എല്ലാവിധ സഹായ സഹകരണങ്ങളും ഷിക്കാഗോയില്‍ നിന്നുമുണ്ടാകുമെന്ന്‌ ട്രസ്റ്റി മെമ്പറായ ശിവന്‍ മുഹമ്മയും, ട്രസ്റ്റി മെമ്പറും പി.ആര്‍.ഒയുമായ സതീശന്‍ നായരും, കണ്‍വന്‍ഷന്‍ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റായ പ്രസന്നന്‍ പിള്ളയും വ്യക്തമാക്കി. സതീശന്‍ നായര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.