ജീനോ കോതാലടിയില്‍
ചിക്കാഗോ: ക്‌നാനായ സമുദായത്തില്‍ സംഗീതാഭിരുചി വളര്‍ത്തുന്നതിനു വേണ്ടി ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റി സമുദായത്തിലെ പ്രശസ്‌തരായ ഗായകരെ ഉള്‍പ്പെടുത്തി കെ.സി.എസ് ഓര്‍ക്കസ്‌ട്രാ രൂപീകരിച്ചു. ഓര്‍ക്കസ്‌ട്രയുടെ ഉദ്‌ഘാടനവും മ്യൂസിക്കല്‍ നൈറ്റും ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ ഫാ. സുനി പടിഞ്ഞാറേക്കര ഉദ്‌ഘാടനം ചെയ്‌തു. കെ.സി.എസ് പ്രസിഡന്റ് ജോസ് കണിയാലി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റോയി നെടുംചിറ എം. സി. ആയിരുന്നു. സെക്രട്ടറി ജീനോ കോതാലടിയില്‍ സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലില്‍, ട്രഷറര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ് എന്നിവരും സന്നിഹിതരായിരുന്നു. സജി മാലിത്തുരുത്തേല്‍ (ചെയര്‍മാന്‍), ഷാബിന്‍ കുരുട്ടുപറമ്പില്‍ (വൈസ് ചെയര്‍മാന്‍), ജോയി കുടശ്ശേരില്‍, മനീഷ് കൈമൂലയില്‍, ജീവന്‍ തോട്ടിക്കാട്ട്, അനില്‍ മറ്റത്തില്‍കുന്നേല്‍, ജോബി പണയപറമ്പില്‍, സിബിള്‍ ഇലവുങ്കല്‍ എന്നിവര്‍ മ്യൂസിക്കല്‍ നൈറ്റിന് നേതൃത്വം നല്‍കി.
Comments