You are Here : Home / USA News

റോയി തോമസ് അച്ചന് യാത്രയയപ്പ് നല്‍കി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, April 22, 2015 10:49 hrs UTC


                        
ഹൂസ്റ്റണ്‍ . ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്‍െറ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 14 ചൊവ്വാഴ്ച വൈകിട്ട് ഏഴിന് ഗസല്‍ ഇന്ത്യാ കഫേയില്‍  പ്രസിഡന്റ് റവ. ഫാ. എം. ടി. ഫിലിപ്പിന്‍െറ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഹൂസ്റ്റണില്‍ നിന്ന് സ്ഥലം മാറി പോകുന്ന ഹൂസ്റ്റണിലെ മാര്‍ത്തോമ യൂത്ത് ചാപ്ലയിന്‍ റവ. റോയി എ. തോമസിന് സമുചിതമായ യാത്രയയപ്പ് നല്‍കി.

തദവസരത്തില്‍ റവ. ഫാ. എം. ടി. ഫിലിപ്പ്, സെക്രട്ടറി ഡോ. അന്നാ കെ. ഫിലിപ്പ്,  പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ റവ. കെ. ബി. കുരുവിള വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് എത്തിച്ചേര്‍ന്ന മറ്റ് വൈദികരും അച്ചനും കുടുംബത്തിനും ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ഹൂസ്റ്റണില്‍ സേവനമനുഷ്ഠിച്ച 3 വര്‍ഷങ്ങള്‍ക്കുളളില്‍ രണ്ട് വര്‍ഷക്കാലം എക്യുമെനിക്കല്‍ കമ്മ്യൂണിറ്റിയുടെ പ്രസിഡന്റായും അവസാന വര്‍ഷം വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ച് എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന് കരുത്തുറ്റ നേതൃത്വം നല്കിയ അച്ചന്‍െറ സേവനങ്ങളെ ഏവരും പ്രകീര്‍ത്തിച്ചു.

ഈ ചുരുങ്ങിയ കാലയളവിനുളളില്‍ വിവിധ ജീവകാരുണ്യ പദ്ധതികള്‍ക്ക് തുടക്കം കുറിയ്ക്കുന്നതിനും പദ്ധതികളുടെ ധനസമാഹരണാര്‍ത്ഥം എക്യുമെനിക്കല്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ പ്രോഗ്രാമിന് ആരംഭം കുറിയ്ക്കുന്നതിന് സാധിച്ചു.

വിവിധ ഇടവകകളെ പങ്കെടുപ്പിച്ചുകൊണ്ട് വോളിബോള്‍, ബാസ്ക്കറ്റ് ബോള്‍, ക്രിക്കറ്റ് ടൂര്‍ണ്ണമെന്റുകള്‍ ആരംഭിക്കുവാന്‍ കഴിഞ്ഞതും റോയി അച്ചന്‍െറ നേതൃപാടവത്തിന്‍െറ ഉത്തമ ഉദാഹരണങ്ങളാണ്.

ഫിലഡല്‍ഫിയ ഡെലവര്‍വാലി മാര്‍ത്തോമ ഇടവക വികാരിയായി സ്ഥലം മാറി പോകുന്ന റോയി തോമസ് അച്ചനും കുടുംബത്തിനും ഭാവുകങ്ങള്‍ നേര്‍ന്നു കൊണ്ട് എക്യുമെനിക്കല്‍ കമ്മ്യൂണിറ്റിയുടെ ഉപഹാരമായി മൊമെന്റോ പ്രസിഡന്റ് റവ. ഫാ. എം. ടി. ഫിലിപ്പ്  റോയി അച്ചന് സമ്മാനിച്ചു. സമുചിതമായ യാത്രയയപ്പിന് റവ. റോയി തോമസ് നന്ദി പ്രകാശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.