You are Here : Home / USA News

നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ ഓണ്‍ലൈന്‍ വോട്ടിങ്ങിന്റെ ആദ്യഫലങ്ങള്‍

Text Size  

Story Dated: Saturday, April 25, 2015 11:06 hrs UTC


ന്യൂയോര്‍ക്ക്. നോര്‍ത്ത് അമേരിക്കയിലെ പ്രവാസജീവിതത്തില്‍ വ്യക്തിപരമായ നേട്ടങ്ങള്‍ കൈവരിച്ചതിനു പുറമെ സമൂഹത്തില്‍ വഴിവിളക്കായി പ്രകാശം പരത്തിയ ഒമ്പതുപേരെ പ്രവാസി ചാനലിന്റെ നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയറിന് വേണ്ടി തുടങ്ങിയ ഓണ്‍ലൈന്‍ വോട്ടിങ്ങിന്റെ ആദ്യ ഫലങ്ങള്‍ ശനിയാഴ്ച 12 മണിക്കുള്ള പ്രവാസി ചാനല്‍ ന്യൂസ് വഴി അറിയിക്കുന്നതും പിന്നീട് എല്ലാ മാധ്യമങ്ങളിലൂടെയും അറിയിക്കുന്നതുമാണ്.  എല്ലാ ഫൈനലിസ്റ്റുകളേയും നാമിയുടെ ന്യൂയോര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ പ്രത്യേകം പുരസ്കാരം നല്‍കി ആദരിക്കുന്നതുമാണ്.

ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, റോക്ക്ലാന്റ് കൌണ്ടി ലെജിസ്ളേറ്റര്‍ ഡോ. ആനി പോള്‍, ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, ഫൊക്കാന മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ള, നാടകാചാര്യന്‍ പി.ടി ചാക്കോ മലേഷ്യ, ആദ്യകാല സംഘടനാ നേതാവ് ടി.എസ്. ചാക്കോ, ഭിഷഗ്വരനും, മെഡിക്കല്‍ ലോകം ടിവി വഴിയും വാര്‍ത്തകള്‍ വഴിയും സാധാരണ ജനങ്ങളിലെത്തിക്കുന്ന ഡോ. റോയി പി. തോമസ്, എഫ്.ഐഎ, എന്‍.എഫ്.ഐ.എ, ഗോപിയോ എന്നിവയുടെയെല്ലാം സ്ഥാപന്‍ ഡോ. തോമസ് ഏബ്രഹാം എന്നിവരെയാണ് അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി നോമിനേറ്റ് ചെയ്തത്.

അര്‍ഹരായ ഒട്ടേറെ പേര്‍ നമ്മുടെ സമൂഹത്തിലുണ്ടെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. വരും വര്‍ഷങ്ങളില്‍ അവരേയും പരിഗണിക്കും. അമേരിക്കന്‍ മലയാളി സമൂഹത്തിനു വ്യത്യസ്തമായ മേഖലകളില്‍ തനതായ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുള്ളവരാണ് എല്ലാവരും.

അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുക്കാന്‍ ലോകത്തെവിടെന്നും വോട്ട് ചെയ്യാനുള്ള സംവിധാനമാണ് പ്രവാസി ചാനല്‍ നല്‍കുന്നത്.  പ്രവാസി ചാനല്‍ ഡോട്ട് കോം എന്ന വെബ്സൈറ്റ് വഴി നിമിഷങ്ങല്‍ക്കുള്ളില്‍ വോട്ട് ചെയ്യനുള്ള വളരെ ലളിതമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ശനിയാഴ്ചത്തെ പ്രവാസി ചാനല്‍ ന്യൂസ് 12 മണിക്ക് കാണുക. ലോകമെമ്പാട് നിന്നും പ്രവാസി ചാനല്‍ കാണാനുള്ള വിപുലമായ ടെക്നോളജിയും നേരത്തെ തയ്യാറാക്കിയതായി ഇതിന്റെ സംഘാടകര്‍ പറഞ്ഞു.

ഏകദേശം മൂന്നു മാസം ഓണ്‍ലൈന്‍ വോട്ടിങ്ങിനുള്ള സംവിധാനം ഉണ്ടായിരിക്കുന്നതാണ്. ജൂലൈ മാസത്തില്‍ ന്യൂയോര്‍ക്കില്‍ വച്ച് നടക്കുന്ന ഒരു പരിപാടിയില്‍ വച്ച് അവാര്‍ഡ് ജേതാവിനെയും മറ്റു നോമിനീകളെയും ആദരിക്കുന്നതായിരിക്കും.  മലയാള സിനിമയിലെയും, കേരള രാഷ്ട്രീയത്തിലെയും അതികായര്‍, കൂടാതെ അമേരിക്കന്‍  രാഷ്ട്രീയ രംഗത്തെയും പ്രമുഖര്‍ പങ്കെടുക്കുന്ന വേദിയിലായിരിക്കും അവാര്‍ഡ് നല്‍കുക.

ഇതിന്റെ സുഗമമായ നടത്തിപ്പിനായി ഒരു അഡ്വൈസറി കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്, അവരായിരിക്കും ഇതിന്റെ ഫൈനല്‍ തീരുമാനങ്ങള്‍ എടുക്കുക.  സുതാര്യമായ നിബന്ധനകളിലൂടെ മാത്രമായിരിക്കും ഇത് നടത്തുക.

’നോര്‍ത്ത് അമേരിക്കന് മലയാളി ഓഫ് ദി ഇയര് 2015’ ’NAMY’ യെക്കുറിച്ച് കൂടുതല് അറിയുവാന് പ്രവാസി ചാനലിന്റെ നമ്പറില്‍ വിളിക്കുക  1-908-345-5983. അല്ലെങ്കില്‍ ഇമെയില്‍ : namy@pravasichannel.com, worldwide viewing via www.pravasichannel.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.