You are Here : Home / USA News

സോളിഡ്‌ ഫ്യൂഷന്‍ ടെംപ്‌റ്റേഷന്‍ മെയ്‌ ഒന്‍പതിന്‌ വാഷിംഗ്‌ടണ്‍ ഡി സിയിലും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, April 30, 2015 09:20 hrs UTC

വാഷിംഗ്‌ടണ്‍: ഇന്‍ഡ്യന്‍ സംഗീത രംഗത്തെയും അവതരണ കലയിലേയും പ്രമുഖരായ സ്റ്റീഫന്‍ ദേവസ്സിയും റിമി ടോമിയും നേതൃതം കൊടുക്കുന്ന മെഗാ ഹിറ്റ്‌ സംഗീത പരിപാടി `സോളിഡ്‌ ഫ്യൂഷന്‍ ടെംപ്‌റ്റേഷന്‍' മെയ്‌ ഒമ്പതാം തീയതി വാഷിംഗ്‌ടണ്‍ ഡി.സിയില്‍ അരങ്ങേരുന്നു മേരിലന്‍ഡിലെ ബെല്‍റ്റ്‌സ്‌ വില്ലിലെ ഹൈപോയിന്റ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍വെച്ച്‌ വൈകിട്ട്‌ ആറുമണിക്കാണ്‌ ഈ സംഗീത പരിപാടി നടത്തപ്പെടുന്നത്‌. ഇതിനോടകം അമേരിക്കയിലെ ആറോളം പ്രധാന നഗരങ്ങളില്‍ നടന്ന ഈ സംഗീതവിരുന്നില്‍ ആയിരങ്ങളാണ്‌ ഈ സംഗീത സായാഹ്നം ആസ്വദിച്ചത്‌. സംഗീതത്തിനും ഗാനങ്ങള്‍ക്കും പുറമെ ഡാന്‍സിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഈ പരിപാടി എല്ലാ വിഭാഗം ആസ്വാദകര്‍ക്കും ഇഷ്ടപ്പെടുന്നു എന്ന്‌ ഇതിനോടകം ഓരോ നഗരങ്ങളിലും നടത്തപ്പെട്ട പരിപാടിയിലെ ആസ്വാദകരുടെ പ്രാതിനിധ്യവും അഭിപ്രയങ്ങളും നേര്‍സാക്ഷ്യങ്ങളാകുന്നു .

 

വാഷിങ്ങ്‌ടണ്‍ ഡി.സിയിലെ സംഗീത പ്രേമികള്‍ക്ക്‌ ലഭിക്കുന്ന ഈ സുവര്‍ണാവസരം പരമാവധി പ്രയോജനപ്പെടുത്തുവാന്‍ സംഘാടകരായ സിറോ മലബാര്‍ കാത്തലിക്‌ മിഷന്‍ ഓഫ്‌ ഗ്രേറ്റര്‍ വാഷിംഗ്‌ടണ്‍ ഏവരെയും ക്ഷണിക്കുന്നു. സംഗീത മെഗാഷോയുടെ ഒരുക്കങ്ങളും ടിക്കറ്റ്‌ വില്‍പനയും അവസാനഘട്ടത്തിലാണെന്ന്‌ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മനോജ്‌ മാത്യു അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക: മനോജ്‌ മാത്യു (202 3021710), തോമസ്‌ സെബാസ്റ്റ്യന്‍ (240 422 1092), ജാസ്‌മിന്‍ ജോസ്‌ (410 402 0634), റെക്‌സ്‌ തോമസ്‌ (240 593 7680).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.