You are Here : Home / USA News

സിംഗ്‌ ന്യുയോര്‍ക്ക്‌ മ്യൂസിക്ക്‌ ഷോക്ക്‌ എത്തിയ ജെറി അമല്‍ദേവിനു സ്വീകരണം

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Friday, May 01, 2015 10:20 hrs UTC

ന്യു യോര്‍ക്ക്‌: റോക്ക്‌ ലാന്‍ഡില്‍ 'സിംഗ്‌ ന്യുയോര്‍ക്ക്‌, വിത്ത്‌ ജെറി അമല്‍ദേവ്‌' മ്യൂസിക്ക്‌ ഷോക്ക്‌ എത്തിയ പ്രശസ്‌ത സംഗീതജ്ഞന്‍ ജെറി അമല്‍ദേവിനു ജെ.എഫ്‌.കെ എയര്‍പ്പോര്‍ട്ടില്‍ സ്വീകരണം നല്‍കി. 1975 മുതല്‍ 80 വരെ ക്വീന്‍സ്‌ കോളജില്‍ സംഗീത പ്രൊഫസറായിരുന്ന ജെറി അമല്‍ദേവ്‌ 35 വര്‍ഷത്തിനു ശേഷം ഇതാദ്യമായാണു ന്യു യോര്‍ക്കിലെത്തുന്നത്‌. 15 വര്‍ഷം മുന്‍പ്‌ അദ്ധേഹം ചിക്കാഗോയില്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ മെത്രാഭിഷേക ചടങ്ങില്‍ ക്വയര്‍ നയിക്കുകയുണ്ടായി. അതിനു ശേഷം ഇപ്പോഴാണു അമേരിക്കയിലെത്തുന്നത്‌. അമേരിക്കയില്‍ നിന്നു മടങ്ങിയ ശേഷമാണു മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ഒട്ടേറെ സിനിമകളുടെ സംഗീത സംവിധായകനായി വ്യക്തിമുദ്ര പതിപ്പിച്ചത്‌. മെയ്‌ 29 നു ആറു മണി മുതല്‍ 10 വരെയാണു ക്ലാര്‍ക്ക്‌സ്‌ ടൗണ്‍ സൗത്ത്‌ ഹൈസ്‌ക്കൂളില്‍ മ്യൂസിക്ക്‌ ഷോ. അദ്ധേഹത്തോടൊപ്പം യുവ സംഗീതജ്ഞരും അമേരിക്കയിലെ പ്രതിഭകളും അരങ്ങിലെത്തും.

 

മേയ്‌ മാസം മുഴുവന്‍ റോക്ക്‌ ലാന്‍ഡിലുള്ള ജെറി അമല്‍ദേവ്‌ കുട്ടികള്‍ക്ക്‌ സംഗീത പരിശേലനവും നല്‍കും. റോക്ക്‌ ലാന്‍ഡ്‌ സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ ചര്‍ച്ചിലെ ക്വയര്‍ ചിട്ടപ്പെടുത്താനും അദ്ധേഹം നേത്രുത്വം നല്‍കും. സംഗീത പരിപാടി സംഘടിപ്പിക്കുന്ന സീറൊ മലബാര്‍ ചര്‍ച്ചിന്റെ വികാരി ഫാ. തദ്ദേവുസ്‌ അരവിന്ദത്ത്‌, ട്രസ്റ്റി ജോര്‍ജ്‌ എടാട്ടേല്‍, പ്രോഗ്രാം ചെയര്‍ ജേക്കബ്‌ ചൂരവടി, ജയിന്‍ ജേക്കബ്‌, ജേക്കബ്‌ റോയ്‌, ബിജു ഐക്കര, സിനു ഐക്കര തുടങ്ങിയവര്‍ സ്വീകരണത്തിനെത്തി. അപൂര്‍വമായ മ്യുസിക്ക്‌ ഷോയില്‍ കഴിയുന്നത്ര പേര്‍ പങ്കെടുക്കണമെന്നാണു തങ്ങളുടെ ആഗ്രഹമെന്നു സംഘാടകര്‍ വ്യക്തമാക്കി. ഇതിനായി കുറഞ്ഞ നിരക്കുകളാണു ടിക്കറ്റിനു ചാര്‍ജ്‌ ചെയ്യുന്നത്‌. 50, 40, 20 ഡോളര്‍ ടിക്കറ്റുകള്‍ ലഭ്യമാണു വിവരങ്ങള്‍ക്ക്‌: ജേക്കബ്‌ ചൂരവടി: 9148829361

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.