You are Here : Home / USA News

ഒക്കലഹോമ സെന്റ്‌്‌ ജോര്‍ജ്‌ ചര്‍ച്ചില്‍ വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, May 06, 2015 09:50 hrs UTC

ബെഥനി, ഒക്കലഹോമ : സെന്റ്‌ ജോര്‍ജ്‌ സിറിയാക്ക്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ ആണ്ടുതോറും നടത്തി വരാറുള്ള വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ്‌ 8, 9, 10 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യെല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തിലും, ബഹുമാനപ്പെട്ട വൈദീകരായ വര്‍ഗീസ്‌ പോള്‍ അച്ചന്‍, വികാരി പ്രദോഷ്‌ മാത്യു അച്ചന്‍ , ബാബു അച്ചന്‍ എന്നീവരുടെ സഹകാര്‍മികത്വത്തിലും, എല്ലാ വിശ്വാസികളുടേയും സഹകരണത്തിലും നടത്തപ്പെടുന്നു. പെരൂന്നാളിനു മുന്നോടിയായി മെയ്‌ 3 -നു ഞാറാഴ്‌ച വികാരി ഫാ. വികാരി പ്രദോഷ്‌ മാത്യു കൊടിയേറ്റി. വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 6:30 നു സന്ധ്യാ പ്രാര്‍ത്ഥനക്കു ശേഷം പ്രസിദ്ധ സുവിശേഷ പ്രാസംഗികനായ വര്‍ഗീസ്‌ പോള്‍ അച്ചന്‍ ഗൊസ്‌പെല്‍ മെസ്സേജ്‌ നല്‌കുന്നതായിരിക്കും. അഭിവന്ദ്യ തീത്തൊസ്‌ തിരൂമേനിയുടെ കാര്‍മ്മികത്ത്യത്തില്‍ ഞായറാഴച്ച 9:15നു മൂന്നിന്മേല്‍ കുര്‍ബാനയും ഉച്ചയ്‌ക്ക്‌ 12:00 നു റാസയും അതിനുശേഷം നേര്‍ച്ചവിളബും ഉണ്ടായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.