You are Here : Home / USA News

കേരളാ അസോസിയേഷന്‍ ഓഫ്‌ പാംബീച്ചിന്റെ 2015-ലെ ഭരണസമിതി ചുമതലയേറ്റു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, May 07, 2015 10:09 hrs UTC

ഫ്‌ളോറിഡ: സൗത്ത്‌ ഫ്‌ളോറിഡയിലെ പാംബീച്ച്‌ കൗണ്ടി കേന്ദ്രമാക്കി കലാ-സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന കേരളാ അസോസിയേഷന്റെ 2015-ലെ ഭരണസാരഥ്യം പുതിയ ഭരണസമിതി ഏറ്റെടുത്തു. വെല്ലിംഗ്‌ടണില്‍ വെച്ച്‌ ചേര്‍ന്ന സംയുക്ത യോഗത്തില്‍ നിലവിലുള്ള പ്രസിഡന്റ്‌ ലൂക്കോസ്‌ പൈനുങ്കന്‍ 2015-ലെ നിയുക്ത പ്രസിഡന്റ്‌ മാത്യു പിണക്കാട്ടിനു സംഘടനയുടെ രേഖകള്‍ കൈമാറി. തുടര്‍ന്ന്‌ പ്രസിഡന്റ്‌ ബാബു പിണക്കാട്ട്‌ തന്റെ ഭരണസമിതിയിലുള്ള അംഗങ്ങളെ സദസിനു പരിചയപ്പെടുത്തി.

 

2015-ലെ കെ.എ.പി.ബി എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയംഗങ്ങള്‍ താഴെപ്പറയുന്നവരാണ്‌. വൈസ്‌ പ്രസിഡന്റ്‌- ബിജു തോണിക്കടവില്‍, സെക്രട്ടറി- ഡോ, ഷീബാ മരിയന്‍, ജോയിന്റ്‌ സെക്രട്ടറി- ജിജോ ജോസ്‌, ട്രഷറര്‍- ജോണി തട്ടില്‍, ജോയിന്റ്‌ ട്രഷറര്‍ - റെജി സെബാസ്റ്റ്യന്‍ എന്നിവരും കമ്മിറ്റിയംഗങ്ങളായി മാത്യു തോമസ്‌, സജി ജോണ്‍സണ്‍, ഡോ. ജഗതി നായര്‍, ബാലന്‍ പഞ്ഞനാടന്‍, ബിജു ആന്റണി, ജിന്‍സി ജോബിഷ്‌, സുനില്‍ കായല്‍ചിറയില്‍, അജി തോമസ്‌, രാമചന്ദ്രന്‍ മേലേട്ട്‌. 2014-ലെ പ്രസിഡന്റ്‌ ലൂക്കോസ്‌ പൈനുങ്കന്‍ എക്‌സ്‌ ഒഫീഷ്യോ ആയി തുടരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.