ന്യൂയോർക്ക് ∙ അമേരിക്കൻ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 4 ന് നാഥൻസ് ഇന്റർനാഷനൽ ഹോട്ട് ഡോഗ് തീറ്റ മത്സരത്തിൽ ജോയ് ചെസ്റ്റ്നട്ടിന് റെക്കോഡ് വിജയം.
മത്സരത്തിൽ പത്ത് മിനിറ്റുനുള്ളിൽ 74 ഫ്രാങ്ക്സ് ഹോട്ട് ഡോഗുകളും അതിനോട് ചേർന്നുള്ള ബണ്ണും അകത്താക്കിയാണ് ജോയ് വിജയിച്ചത്. പതിനൊന്നാം തവണയാണ് ഇദ്ദേഹം വിജയിയാകുന്നത്. സ്വന്തം പേരിലുള്ള റെക്കോഡ് ഇതോടെ തകർത്തു. സ്ത്രീകളിൽ നിന്നും മത്സരത്തിൽ പങ്കെടുത്ത മിക്കി സുഡൊ പത്തുമിനിറ്റിനുള്ളിൽ 37 ഹോട്ട്ഡോഗും ബണ്ണുമാണ് അകത്താക്കിയത്. ഇത് ഇവരുടെ അഞ്ചാമത്തെ വിജയമാണ്.
മത്സരത്തിൽ വിജയിച്ച ഇരുവർക്കും 10,000 ഡോളർ സമ്മാന തുക ലഭിച്ചു. അടുത്ത വർഷം നടക്കുന്ന മത്സരത്തിലും താൻ തന്നെയായിരിക്കും വിജയി എന്ന പ്രഖ്യാപനത്തോടെയാണ് ജോയ് മത്സരം അവസാനിപ്പിച്ചത്.
Comments