ഹൂസ്റ്റണ്‍: സെന്റ് തോമസ് ഇവന്ജലിക്കല് ചര്‍ച്ച് ഓഫ് ഇന്ത്യ ഹൂസ്റ്റണ്‍ ഇടവകയുടെ ഇടവകദിനാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെട്ടു. ജൂലൈ 14നു ശനിയാഴ്ച രാവിലെ 10 മുതല്‍ സെന്റ് തോമസ് ഇവന്ജലിക്കല് ചര്‍ച്ച് ദേവാലയത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് സഭയുടെ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ്.റവ.ഡോ.സി.വി.മാത്യു അദ്ധ്യക്ഷത വഹിച്ചു. വികാരി റവ. കെ.ബി.കുരുവിള വന്നു ചേര്‍ന്നവര്‍ക്കു സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് സണ്ഡേസ്കൂള് കുട്ടികള്‍ അവതരിപ്പിച്ച വിവിധ പരിപാടികള്‍ ചടങ്ങിന് മികവ് നല്കി. നോര്‍ത്ത് അമേരിക്കയിലെ ഇവന്‍ജേലിക്കല്‍ സഭയുടെ ചരിത്രം ജോണ്‍.സി.ശാമുവേല്‍ അവതരിപ്പിച്ചു. ഹൂസ്റ്റണ്‍ ഇടവകയുടെ ചരിത്രം ജോര്‍ജ് മാത്യുവും അവതരിപ്പിച്ചു. സഭയുടെ നോര്‍ത്ത് അമേരിക്കയില്‍ നിന്നുള്ള സഭ കൌണ്‍സില്‍ അംഗം എബ്രഹാം മാത്യു, അഭിലാഷ് ജോസഫ്, കെല്‍സി ശാമുവേല്‍, മേഴ്സി ശാമുവേല്‍ ,അമ്പിളി ജോണ്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. അഭിവന്ദ്യ ബിഷപ്പ് ഡോ.സി.വി.മാത്യു ഇടവകകദിന സന്ദേശം നല്കി. ഇടവക സെക്രട്ടറി റോണി ജോസഫ് നന്ദി പ്രകാശിപ്പിച്ചു. ഞായറാഴ്ച നടന്ന കണ്ഫര്മേഷന് സര്‍വീസിനും തിരുവത്താഴ ശുശ്രൂഷയ്കും അഭിവന്ദ്യ തിരുമേനി നേതൃത്വം നല്കി. ആരാധനായെ തുടര്‍ന്ന് ഇടവക പുതുതായി പണികഴിപ്പിക്കുന്ന ആരാധനാലയത്തിന്റെ ഗ്രൗണ്ട് ബ്രെയ്ക്കിങ് സെറിമണിയ്ക്കും അഭിവന്ദ്യ തിരുമേനി നേതൃത്വം നല്കി.
Comments