ഡാലസ്: കേരളത്തിലുണ്ടായ കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ കേരളാ അസോസിയേഷൻ ഓഫ് ഡാലസ് ഓണാഘോഷ പരിപാടികൾ റദ്ദാക്കി. ആഗസ്ത് 18 നു പ്രസിഡണ്ട് റോയ് കൊടുവത്തിന്റെ അധ്യക്ഷതയിൽ കൂടിയ അസോസിയേഷന്റെ പ്രത്യക യോഗമാണ് ഓണാഘോഷ പരിപാടികൾ റദ്ദാക്കാൻ തീരുമാനിച്ചത്. ഓണാഘോഷ ചിലവും കൂടാതെ പരാമാവധി പണം സമാഹരിച്ചു ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനും യോഗം തീരുമാനമായി. പ്രഥമ യോഗത്തിൽ തന്നെ അംഗങ്ങളിൽ നിന്നായി പതിനായിരം ഡോളർ വാഗ്ദാനം ലഭിച്ചു.
ഇതിനോടനുബന്ധിച്ചു ആഗസ്ത് 25 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഗാർലാന്റിലുള്ള കേരളാ അസോസിയേഷൻ ഹാളിൽ (3821 Broadway Blvd, Garland, TX 75043) കേരളാ അസോസിയേഷന്റെയും ഇന്ത്യാ കൾച്ചറൽ ആൻറ് എജ്യുകേഷൻ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ദുരിതാശ്വാസ ധനസമാഹരണ പ്രവർത്തന പരിപാടി ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ദുരിതബാധിതരായ ജങ്ങളോട് സഹാനുഭൂതിയോടെ ഡാളസ് ഫോർട്ട് വർത്തിലെ എല്ലാ ഇന്ത്യാക്കാരും തങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായിക്കുന്ന ചെയ്യണമെന്നു കേരള അസോസിയേഷൻ ആഹ്വാനം ചെയ്തു. സെപ്റ്റംബർ 25 നു ധനസമാഹരണം അവസാനിപ്പിച്ചു തുക കൈമാറാനാണ് പദ്ധതി എന്ന് ഫണ്ട് കളക്ഷൻ കോർഡിനേറ്റർ ഐ. വർഗീസ് അറിയിച്ചു.
By: മാർട്ടിൻ വിലങ്ങോലിൽ
Comments